ക്രുണാൽ പാണ്ഡ്യ | Photo: facebook.com|KrunalPandyaOfficial
മുംബൈ: കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) തടഞ്ഞുവെച്ച മുംബൈ ഇന്ത്യന്‍സ് താരം ക്രുണാല്‍ പാണ്ഡ്യയുടെ കൈവശം ഒരു കോടി രൂപയിലേറെ വിലവരുന്ന സ്വര്‍ണാഭരണങ്ങളും ആഡംബര വാച്ചുകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്.
ഐ.പി.എല്‍ ടൂര്‍ണമെന്റിന് ശേഷം വ്യാഴാഴ്ച മുംബൈയില്‍ തിരിച്ചെത്തിയ താരത്തെ കണക്കില്‍പ്പെടുത്താത്ത സ്വര്‍ണാഭരണങ്ങളും മറ്റുപിടിപ്പുള്ള വസ്തുക്കളും കൈവശം വെച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
ക്രുണാലിന്റെ പക്കല്‍ സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം വലിയ വിലമതിക്കുന്ന ആഡംബര വാച്ചുകളുമുണ്ടായിരുന്നു. ബി.സി.സി.ഐ സമ്മാനമായി നല്‍കിയ വാച്ചും ഇക്കൂട്ടത്തിലുണ്ട്.
വലിയ വിലമതിക്കുന്ന സ്വര്‍ണ മാലകളും താരം വാങ്ങിക്കൂട്ടിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതിന്റെയെല്ലാം ആകെ മൂല്യം ഇന്ത്യന്‍ നിയമപ്രകാരം അനുവദനീയമായതിലും കൂടുതലായിരുന്നു. അതിനാല്‍ തന്നെ വിഷയം കസ്റ്റംസ് വിഭാഗത്തിന് വിട്ടിരിക്കുകയാണ്. ക്രുണാല്‍ കൊണ്ടുവന്ന ആഡംബര വാച്ചുകള്‍ പലതും സാധാരണ നടപടിക്രമമനുസരിച്ച് കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ക്രുണാല്‍ ഇനി ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. പിഴ അടയ്ക്കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് താരത്തെ പിഴ അടപ്പിച്ച ശേഷം വിട്ടയക്കുകയായിരുന്നു.
Content Highlights: Krunal Pandya was in possession of luxury watches gold worth about INR 1 crore
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..