Image Courtesy: Twitter| International Chess Federation
ചെന്നൈ: ഫിഡെ ഓൺലൈൻ ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ ഫൈനലിൽ. സെമി ഫൈനലിൽ, കൊനേരു ഹംപി പോളണ്ടിന്റെ മോണിക്ക സോക്കോയെ ടൈബ്രേക്കറിൽ തോൽപ്പിച്ചതോടെയാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്.
നിശ്ചിത മത്സരത്തിൽ ഇന്ത്യയും പോളണ്ടും ഓരോ റൗണ്ട് മത്സരങ്ങൾ ജയിച്ചു. സമനില പൊളിക്കാൻ അർമാഗെദോൺ ടൈബ്രേക്കറിലാണ് ലോക റാപ്പിഡ് ചെസ് ചാമ്പ്യൻ കൂടിയായ ഹംപി ജയം നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റഷ്യയാണ് ഇന്ത്യയുടെ എതിരാളികൾ.
നേരത്തെ ആദ്യ റൗണ്ടിൽ പോളണ്ട് താരം യാൻ ക്രിസ്റ്റോഫ് ഡുഡയോട് ആദ്യ രണ്ടിൽ 2-4 ന് പരാജയപ്പെട്ട മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ് രണ്ടാം റണ്ടിൽ 78 നീക്കങ്ങൾക്കുള്ളിൽ 4.5 - 1.5 ന്റെ ജയം സ്വന്തമാക്കി തിരിച്ചുവരവ് നടത്തി.
രണ്ടു റൗണ്ടുകളിൽ ഓരോ ജയം വീതം നേടി ഇന്ത്യയും പോളണ്ടും സമനിലയിൽ നിൽക്കെ അർമാഗെദോൺ ടൈബ്രേക്കർ വിജയത്തിലൂടെയാണു ഹംപി ഇന്ത്യയ്ക്ക് ഫൈനലിലേക്ക് വഴിയൊരുക്കിയത്.
Content Highlights: Koneru Humpy wins Armageddon as India clinch a spot in the Chess Olympiad final
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..