ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ടുപോകൂ എന്ന വിരാട് കോലിയുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഒരു ആരാധകന്റെ കമന്റിനായിരുന്നു കോലി ഇത്തരത്തില്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരെ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.
ഈ അടുത്ത് ഒരു സ്വകാര്യ ചടങ്ങിനിടെ കോലി ഈ ട്രോളുകളെക്കുറിച്ചുള്ള ചോദ്യം നേരിട്ടു. നിങ്ങളുടെ സോഷ്യല്‍ മീഡിയയിലെ പല ഇടപെടലുകളും തിരിച്ചടിയാകുന്നുണ്ടോ? നിങ്ങളുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ച അര്‍ത്ഥത്തിലാണോ മറ്റുള്ളവര്‍ എടുക്കുന്നത്? ഇതു രണ്ടുമായിരുന്നു റിപ്പോര്‍ട്ടര്‍ കോലിയോട് ചോദിച്ച ചോദ്യങ്ങള്‍.
എന്നാല്‍ ഇതിന് തണുപ്പന്‍ മട്ടിലാണ് കോലി മറുപടി പറഞ്ഞത്. അതെല്ലാം ഓകെ ആണെന്നായിരുന്നു കോലിയുടെ മറുപടി. ഇതുകേട്ട് ചുറ്റുമിരിക്കുന്നവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇതൊന്നും എന്നെ ബാധിക്കില്ലെന്ന മട്ടിലായിരുന്നു കോലിയുടെ ശരീരഭാഷ.
കോലി അമിത പ്രാധാന്യം ലഭിച്ച ബാറ്റ്സ്മാനാണ്. അയാളുടെ ബാറ്റിങ്ങില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് തോന്നുന്നില്ല. ഈ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരേക്കാള് ഇംഗ്ലണ്ട്, ഓസ്ട്രിലയ ടീമുകളുടെ ബാറ്റ്സ്മാന്മാരുടെ കളിയാണ് തനിക്ക് കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുന്നത് എന്നായിരുന്നു ഒരു ക്രിക്കറ്റ് ആരാധകന് എഴുതിയത്. ഇതിന് കോലി നല്കിയ മറുപടിയാണ് വിവാദമായത്.
Content Highlights: Kohli Gives one word Answer to Reporter When Asked About Social Media Criticism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..