'അന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പേടിയായിരുന്നു'


രണ്ടുമാസം താന്‍ ദുരിതകാലത്തിലൂടെയാണ് കടന്നുപോയതെന്ന് രാഹുല്‍ പറഞ്ഞു.

ന്യൂഡല്‍ഹി: ഒരു സ്വകാര്യ ടി.വി. ഷോയ്ക്കിടെ ലൈംഗികപരാമര്‍ശം നടത്തിയ സംഭവത്തെത്തുടര്‍ന്ന് തനിക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പേടിയായിരുന്നെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ലോകേഷ് രാഹുല്‍. രണ്ടുമാസം താന്‍ ദുരിതകാലത്തിലൂടെയാണ് കടന്നുപോയതെന്ന് രാഹുല്‍ പറഞ്ഞു.

സ്ത്രീകളുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യയെയും രാഹുലിനെയും ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. വ്യാപക ജനരോഷമാണ് താരങ്ങള്‍ക്കെതിരേ ഉയര്‍ന്നത്.

ഒരു വ്യക്തിയെന്ന നിലയില്‍ ഞാനാകെ തകര്‍ന്നുപോയി. രാജ്യത്താകെ ഞാന്‍ വെറുക്കപ്പെട്ടു. മറ്റുള്ളവരെ അഭിമുഖീകരിക്കുക സാധ്യമല്ലാതായി. അനിഷ്ടകരമായ ചോദ്യങ്ങളെ നേരിടാനും ധൈര്യമില്ലായിരുന്നു- രാഹുല്‍ പറഞ്ഞു.

താമസിയാതെ ബി.സി.സി.ഐ. ഇവര്‍ക്കെതിരെയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ ഐ.പി.എല്ലില്‍ പാണ്ഡ്യയും രാഹുലും കളിക്കുന്നുണ്ട്.

Content Highlights: KL Rahul reveals anguish after sexism storm

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented