ആതിയ ഷെട്ടിയും കെഎൽ രാഹുലും | Photo: Instagram|KL Rahul
കാമുകിയും ബോളിവുഡ് നടിയുമായ ആതിയ ഷെട്ടിക്ക് പിറന്നാളാശംസകളുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍.'എന്റെ പ്രണയിനിക്ക് പിറന്നാള്‍ ആശംസകള്‍' ആതിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 23 ലക്ഷത്തോളം ആളുകളാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തത്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് 29-കാരിയായ ആതിയ.
നേരത്തെ ആതിയയും രാഹുലും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ പുതുവത്സരം ഇരുവരും ഒരുമിച്ചു ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ആരാധകര്‍ പങ്കുവെച്ചിരുന്നു. ആതിയയുടേയും മകന്‍ അഹാന്റേയും പ്രണയ ബന്ധങ്ങളില്‍ തനിക്കും ഭാര്യ മനയ്ക്കും പ്രശ്‌നങ്ങളൊന്നുമില്ലെന്നും അവര്‍ ശരിയായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും സുനില്‍ ഷെട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
2015-ല്‍ സൂരജ് പഞ്ചോളിയുടെ നായികയായി ഹീറോ എന്ന ചിത്രത്തിലൂടെയാണ് ആതിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. മോട്ടിചൂര്‍ ചകനാചൂര്‍ ആണ് അവസാനം അഭിനയിച്ച ചിത്രം. നവാസുദ്ദീന്‍ സിദ്ദീഖിയാണ് ഈ ചിത്രത്തില്‍ നായകന്‍.
നിലവില്‍ ട്വന്റി-20 ലോകകപ്പിന്റെ ഭാഗമായി ഇന്ത്യന്‍ ടീമിനൊപ്പം യു.എ.ഇയിലാണ് രാഹുല്‍. സ്‌കോട്ട്‌ലന്‍ഡിനെതിരായ സൂപ്പര്‍ 12 മത്സരത്തില്‍ 19 പന്തില്‍ ആറു ഫോറിന്റേയും മൂന്നു സിക്‌സിന്റേയും സഹായത്തോടെ രാഹുല്‍ 50 റണ്‍സ് നേടിയിരുന്നു.
Content Highlights: KL Rahul posts an adorable wish for his girlfriend Athiya Shetty on Instagram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..