കീറൺ പൊള്ളാർഡ്
മുംബൈ: വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറണ്‍ പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 123 ഏകദിനവും 101 ട്വന്റി 20യും കളിച്ച പൊള്ളാര്‍ഡ് ടീമിനെ നയിച്ചിട്ടുമുണ്ട്.
ഐ.പി.എലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന താരം ബുധനാഴ്ച സമൂഹ മാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഏകദിനത്തില്‍ 2706 റണ്‍സും 55 വിക്കറ്റുമുണ്ട്. ട്വന്റി 20 യില്‍ 1569 റണ്‍സും 42 വിക്കറ്റുമുണ്ട്. 2012-ല്‍ ട്വന്റി 20 ലോകകപ്പ് ജയിച്ച വിന്‍ഡീസ് ടീമില്‍ കളിച്ചു. ഇടക്കാലത്ത് ദേശീയ ടീമില്‍നിന്ന് വിട്ടുനിന്നെങ്കിലും പിന്നീട് തിരിച്ചെത്തി. ഈവര്‍ഷം ഇന്ത്യയ്ക്കെതിരേ നടന്ന പരമ്പരയിലും കളിച്ചിരുന്നു.
Content Highlights: Kieron Pollard retires from international cricket
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..