ശരത് കമലിന് ഖേല്‍ രത്‌ന; എച്ച്.എസ് പ്രണോയിക്കും എല്‍ദോസ് പോളിനും അര്‍ജുന അവാര്‍ഡ്


എൽദോസ് പോൾ, എച്ച്.എസ് പ്രണോയ്, അജന്ത ശരത് കമൽ | Photo: ANI, AP

ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ടേബിള്‍ ടെന്നീസ് താരവും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ അജന്ത ശരത് കമലിന് മേജര്‍ ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചു. തിങ്കളാഴ്ചയാണ് ദേശീയ കായിക മന്ത്രാലയം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ഈ വര്‍ഷം ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിലെ മികച്ച പ്രകടനമാണ് ശരത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മൂന്ന് സ്വര്‍ണമടക്കം നാല് മെഡലുകളാണ് ശരത് സ്വന്തമാക്കിയത്.മലയാളി താരങ്ങളായ താരങ്ങളായ എച്ച്.എസ് പ്രണോയിയും (ബാഡ്മിന്റണ്‍) എല്‍ദോസ് പോളും (ട്രിപ്പിള്‍ ജമ്പ്) അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായി. കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയ ലക്ഷ്യ സെന്നിനും അര്‍ജുന പുരസ്‌കാരം ലഭിച്ചു. സീമ പുനിയ, അവിനാഷ് മുകുന്ദ് സാബ്ലെ, നിഖാത് സരീന്‍ എന്നിവരും അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായി.

സ്പോര്‍ട്സ്, ഗെയിംസ് റെഗുലര്‍ വിഭാഗങ്ങളിലെ മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം ജിവന്‍ജോത് സിങ് തേജ (അമ്പെയ്ത്ത്), മുഹമ്മദ് അലി ഖമര്‍ (ബോക്സിങ്), സുമ സിദ്ധാര്‍ഥ് ഷിരൂര്‍ (പാരാ ഷൂട്ടിങ്), സുജീത് മാന്‍ (ഗുസ്തി) എന്നിവര്‍ക്കാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പരിശീലകന്‍ ദിനേശ് ജവഹര്‍ ലാഡിന് ക്രിക്കറ്റിന് നല്‍കിയ ആജീവനാന്ത സംഭാവനകള്‍ കണക്കിലെടുത്ത് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു.

മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന: അജന്ത ശരത് കമല്‍.

അര്‍ജുന പുരസ്‌കാരങ്ങള്‍: സീമ പുനിയ (അത്ലറ്റിക്സ്), എല്‍ദോസ് പോള്‍ (അത്ലറ്റിക്സ്), അവിനാഷ് മുകുന്ദ് സാബ്ലെ (അത്ലറ്റിക്സ്), ലക്ഷ്യ സെന്‍ (ബാഡ്മിന്റണ്‍), എച്ച്.എസ് പ്രണോയ് (ബാഡ്മിന്റണ്‍), അമിത് (ബോക്സിങ്), നിഖത് സരീന്‍ ( ബോക്സിങ്), ഭക്തി പ്രദീപ് കുല്‍ക്കര്‍ണി (ചെസ്), ആര്‍ പ്രഗ്‌നാനന്ദ (ചെസ്), ദീപ് ഗ്രേസ് എക്ക (ഹോക്കി), സുശീലാ ദേവി (ജൂഡോ), സാക്ഷി കുമാരി (കബഡി), നയന്‍ മോണി സൈകിയ (ലോണ്‍ ബോള്‍), ഇളവേനില്‍ വാളറിവന്‍ (ഷൂട്ടിങ്), ഓംപ്രകാശ് മിതര്‍വാള്‍ (ഷൂട്ടിങ്), ശ്രീജ അകുല (ടേബിള്‍ ടെന്നീസ്), വികാസ് താക്കൂര്‍ (വെയ്റ്റ് ലിഫ്റ്റിങ്), അന്‍ഷു (ഗുസ്തി), സരിത (ഗുസ്തി), പര്‍വീണ്‍ (വുഷു), മാനസി ഗിരീഷ്ചന്ദ്ര ജോഷി (പാരാ ബാഡ്മിന്റണ്‍), തരുണ്‍ ധില്ലണ്‍ (പാരാ ബാഡ്മിന്റണ്‍), സ്വപ്നില്‍ സഞ്ജയ് പാട്ടീല്‍ (പാരാ നീന്തല്‍), ജെര്‍ലിന്‍ അനിക. ജെ (ബധിര ബാഡ്മിന്റണ്‍).

ദ്രോണാചാര്യ പുരസ്‌കാരം: ജിവന്‍ജോത് സിങ് തേജ (അമ്പെയ്ത്ത്), മുഹമ്മദ് അലി ഖമര്‍ (ബോക്‌സിങ്), സുമ സിദ്ധാര്‍ഥ് ഷിരൂര്‍ (പാരാ ഷൂട്ടിങ്), സുജീത് മാന്‍ (ഗുസ്തി).

ലൈഫ് ടൈം വിഭാഗം: ദിനേശ് ജവഹര്‍ ലാഡ് (ക്രിക്കറ്റ്), ബിമല്‍ പ്രഫുല്ല ഘോഷ് (ഫുട്‌ബോള്‍), രാജ് സിങ് (ഗുസ്തി).

Content Highlights: Khel Ratna for Achanta Sharath Kamal Arjuna award for Eldhose Paul and HS Prannoy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented