തിരുവനന്തപുരം: ആന്ധ്രാപ്രദേശിലെ അനന്തപുരില്‍ നടന്ന 43-ാം ദേശീയ സീനിയര്‍ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്ക് കിരീടം. ഫൈനലില്‍ പഞ്ചാബിനെ 3-0-ത്തിന് തോല്‍പ്പിച്ചു. 

പത്തുവര്‍ഷത്തിനുശേഷമാണ് കേരളം വനിതാ വിഭാഗം ചാമ്പ്യന്‍മാരാകുന്നത്. നേരത്തേ മഹാരാഷ്ട്ര (6-3), തെലങ്കാന (1-0), ഡല്‍ഹി (9-0) എന്നീ ടീമുകളെയും തോല്‍പ്പിച്ചു.

ചെമ്പഴന്തി എസ്.എന്‍. കോളേജിലെ കായികാധ്യാപകനും സോഫ്റ്റ് ബോള്‍ ദേശീയ കോച്ചുമായ സുജിത് പ്രഭാകറിന്റെ കീഴിലാണ് കിരീടം ചൂടിയത്. ജേതാക്കളെ കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ അഭിനന്ദിച്ചു.

ടീമിന് സംസ്ഥാന സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ ഒരു ലക്ഷം രൂപ നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി അനില്‍ എ. ജോണ്‍സണ്‍ അറിയിച്ചു.

Content Highlights: Kerala win title of national softball women's tournament