Photo: twitter.com|KeralaUnitedFC
മലപ്പുറം: ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഗ്രൂപ്പായ യുണൈറ്റഡ് വേള്‍ഡിന്റെ ഇന്ത്യയിലെ ആദ്യ ക്ലബ്ബായ കേരള യുണൈറ്റഡ് എഫ്.സി. (കെ.യു.എഫ്.സി.) കളിക്കളത്തിലേക്ക്.
ടീമിന്റെ പരിശീലനം ജനുവരി ഏഴിന് ഹോം ഗ്രൗണ്ടായ എടവണ്ണ സീതിഹാജി സ്റ്റേഡിയത്തില്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം അര്‍ജുന്‍ ജയരാജാണ് ക്യാപ്റ്റന്‍. ഷാജറുദ്ദീന്‍ കോപ്പിലാന്‍ പരിശീലകനും.
കോഴിക്കോട് ക്വാര്‍ട്‌സ് എഫ്.സി.യെ ഏറ്റെടുത്താണ് കേരള യുണൈറ്റഡ് രൂപവത്കരിച്ചത്. മിസോറം താരങ്ങളായ ലാല്‍താന്‍ കുമ, ഇസാഖ് വാന്‍ലാല്‍ പേക, ചത്തീസ്ഗഢിലെ സുരേഷ്‌കുമാര്‍, വിദേശതാരമായ ഘാനയിലെ സ്റ്റീഫന്‍ അബീകു, കേരള ബ്ലാസ്റ്റേഴ്‌സ് താരം ഋഷിദത്ത് തുടങ്ങിയ യുവതാരങ്ങളുടെ നീണ്ട നിരതന്നെ കേരള യൂണൈറ്റഡിന്റെ ഭാഗമായുണ്ട്. ഈ സീസണില്‍ കേരള പ്രീമിയര്‍ ലീഗിലേക്കാണ് ടീമിന്റെ തയ്യാറെടുപ്പ്. തുടര്‍ന്ന് ഐലീഗും ഐ.എസ്.എലുമാണ് ലക്ഷ്യം.
പത്രസമ്മേളത്തില്‍ ക്ലബ് സി.ഇ.ഒ. ഷബീര്‍ മണ്ണാരില്‍, ഓപ്പറേഷന്‍ മാനേജര്‍ സൈനുദ്ദീന്‍ കക്കാട്ടില്‍, ഓപ്പറേഷന്‍ ഡയറക്ടര്‍ നജീബ്, ടീം ക്യാപ്റ്റന്‍ അര്‍ജുന്‍ ജയരാജ്, ലീഗല്‍ അഡ്വൈസര്‍ സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: Kerala United FC to start their training session for upcoming tournaments
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..