
Nirmal Jaimon Photo Courtesy: FB|Idukki District Cricket Association
തൊടുപുഴ: കേരള ക്രിക്കറ്റ് അണ്ടര്‍-19 ടീമംഗം നിര്‍മല്‍ ജെയ്മോന് (19) ബൈക്ക് അപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച്ച രാത്രി തൊടുപുഴ മുട്ടത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നിര്‍മലിനെ രാത്രി തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കട്ടപ്പന വള്ളോമാലില്‍ വലിയപാറ സ്വദേശിയാണ്. സംസ്കാരം വ്യാഴാഴ്ച്ച കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ നടക്കും.
മീഡിയം പേസ് ബൗളറായ നിര്‍മല്‍ കഴിഞ്ഞ വര്‍ഷം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അണ്ടര്‍-19 ബി ടീമില്‍ ഇടം നേടിയിരുന്നു. ഓസ്ട്രേലിയയുടെ പേസ് ബൗളറായിരുന്ന ഗ്ലെന്‍ മഗ്രാത്തിന് കീഴില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനവും നേടി. കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തിന്റെ അണ്ടര്‍-19 ടീമംഗമാണ്.

Content Highlights: Kerala U-19 cricketer Nirmal Jaimon dies in accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..