Kerala Team, roller netted ball national championship
ഷിംല: ദേശീയ റോളര്‍ നെറ്റഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ കിരീടം നേടി. ഷിംല കാല്‍പനി ജിബിഎസ്എസ് സ്‌കൂളില്‍ വെച്ച് നടന്ന ആറാമത് ദേശീയ റോളര്‍ നെറ്റഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിലാണ് കേരളം കിരീടമണിഞ്ഞത്. സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, സീനിയര്‍ ആണ്‍കുട്ടികള്‍ എന്നീ വിഭാഗത്തില്‍ കേരളം ഒന്നാം സ്ഥാനത്തെത്തി.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കര്‍ണാടകയാണ് രണ്ടാം സ്ഥാനം നേടിയത്. അസം മൂന്നാമതെത്തി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന് പിന്നിലായി തമിഴ്‌നാടും ഹരിയാനയും നിലയുറപ്പിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജമ്മു കാശ്മീര്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ രണ്ടാം സ്ഥാനം നേടിയത് കേരളമാണ്. രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തെത്തി.
.jpeg?$p=236244b&&q=0.8)
ഹിമാചല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, കായിക ഡയറക്ടര്‍ എന്നിവര്‍ ചേര്‍ന്നാണ് മത്സരം നിയന്ത്രിച്ചത്.
Content Highlights: kerala lifts roller netted ball national championship trophy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..