കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ചാമ്പ്യന്‍മാരായതിന് പിന്നാലെ വിവാദവും. കായികരംഗത്ത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ വോളിബോളില്‍ നിന്നാണ് വന്‍ പ്രതിഷേധമുയരുന്നത്. സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം നേടിയ കേരളാ ടീമിന് കായികമന്ത്രി എ.സി. മൊയ്തീന്‍ പാരിതോഷികവും സ്വീകരണവും പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ആറിന് വിജയദിനമായും ആഘോഷിക്കും. മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ ടീമിനെ അഭിനന്ദിച്ചിരുന്നു.
എന്നാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പും പിന്നാലെ ഫെഡറേഷന്‍ കപ്പും സ്വന്തമാക്കിയ വോളിബോള്‍ ടീമിനെ സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്നാണ് ആക്ഷേപം. കോഴിക്കോട് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഫൈനലില്‍ കരുത്തരായ റെയില്‍വേസിനെ കീഴടക്കിയാണ് കിരീടം നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ കേരളമായിരുന്നു ജേതാക്കള്‍. ഇത്തവണ ആന്ധ്രാപ്രദേശില്‍ നടന്ന ഫെഡറേഷന്‍ കപ്പിലും കേരളം ചാമ്പ്യന്‍മാരായി. എന്നിട്ടും ടീമിനെ നേരിട്ട് അഭിനന്ദിക്കാന്‍ പോലും മന്ത്രിമാര്‍ തയ്യാറായില്ല. ഇതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍താരവും അര്‍ജുന ജേതാവുമായ ടോം ജോസഫ് ഈ വിവേചനം ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. കായികരംഗത്ത് വിവേചനം പാടില്ലെന്നും വോളി ടീമിനും സ്വീകരണമാവാമെന്നാണ് ടോമിന്റെ പോസ്റ്റ്. കേരളത്തിന്റെ പെരുമ ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും എത്തിച്ചവരാണ് വോളി താരങ്ങളുമെന്ന് ടോം ചൂണ്ടിക്കാട്ടി. ഐ.എസ്.എല്ലിലും ഐ.ലീഗിലും കളിക്കുന്ന താരങ്ങള്‍ ഇല്ലാതെ നടത്തുന്ന സന്തോഷ് ട്രോഫിയിലെ ജേതാക്കള്‍ക്ക് ലഭിക്കുന്ന പരിഗണനയുടെ ചെറിയ അംശമെങ്കിലും തങ്ങള്‍ക്ക് ലഭിക്കേണ്ടെയെന്നാണ് വോളി താരങ്ങള്‍ ചോദിക്കുന്നത്.
Content Highlights: Kerala Government Stand On Santosh Trophy Team and Volleyball Team
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..