മുംബൈ: പ്രളയത്തില്‍ നിന്ന് കര കയറുന്ന കേരളത്തിന് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങള്‍. വിരാട് കോലിയും സച്ചിന്‍ തെണ്ടുല്‍ക്കറും എബി ഡിവില്ലിയേഴ്‌സും പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലേക്കിറങ്ങുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ട് നിരവധി താരങ്ങള്‍ രംഗത്ത് വന്നു. 

രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ്ങ്, സഞ്ജു വി സാംസണ്‍, ടിനു യോഹന്നാന്‍, ഇര്‍ഫാന്‍ പഠാന്‍, അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍ എന്നിവരെല്ലാം കേരളത്തിന് പിന്തുണ അറിയിച്ച് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

കേരളത്തിന് സംഭവിച്ച പ്രളയക്കെടുതിയെക്കുറിച്ച് നിങ്ങള്‍ക്കെല്ലാം അറിയാമെന്ന് കരുതുന്നു. നിരവധി പേരുടെ ജീവനും സ്വത്തിനും നഷ്ടം സംഭവിച്ചിട്ടുണ്ട്. കേരളത്തിന്റെ അതിജീവനത്തിന് നിങ്ങളുടെ സഹായവും വേണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ ശ്രമങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണ വേണം. വീഡിയോയില്‍ താരങ്ങള്‍ പറയുന്നു. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും താരങ്ങള്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നു. 

 

 

 

Content Highlights: Kerala Cricket Association Kerala Floods Help