മേരികോമും പി.ആർ. ശ്രീജേഷും തുറന്ന വണ്ടിയിൽ
തിരുവനന്തപുരം: കേരളത്തില്‍ നിന്നുമുള്ള മികച്ച ബോക്സിങ് താരങ്ങള്‍ക്ക് തന്റെ അക്കാഡമിയില്‍ സൗജന്യ പരിശീലനം വാഗ്ദാനം ചെയ്ത പ്രശസ്ത ബോക്സിങ് താരം മേരി കോം. കേരള ഒളിമ്പിക് അസോസിയേഷന് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഒട്ടനവധി ബോക്സിങ് താരങ്ങളെ കേരളം സംഭാവന ചെയ്തിട്ടുണ്ട്. ഇന്ന് കേരളത്തില്‍ നിന്നും രാജ്യാന്തര മത്സരത്തിന് പ്രാപ്തരായ ബോക്സിങ് താരങ്ങള്‍ ഒന്നും വളര്‍ന്നു വരുന്നില്ല. കേരളത്തില്‍ നിന്നുള്ള കഴിവുറ്റ യുവ ബോക്സിങ് താരങ്ങള്‍ വന്നാല്‍ തന്റെ അക്കാഡമിയില്‍ സൗജന്യ പരിശീലനം നല്‍കുമെന്ന് അവർ പറഞ്ഞു.. ഒളിമ്പിക് അസോസിയേഷന് പോലുള്ള സംഘടനങ്ങള്‍ ഇത്തരത്തില്‍ രാജ്യാന്തര താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ മുന്‍ കൈയടുക്കണമെന്നും മേരികോം അഭിപ്രായപ്പെട്ടു.
ടൂര്‍ണമെന്റുകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കേരള ഗെയിംസ് പോലുള്ള കായിക മത്സരങ്ങള്‍ ഈ രംഗത്തിലെ താരങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് പി.ആര്. ശ്രീജേഷ് പറഞ്ഞു. കോവിഡിനുശേഷം മന്ദഗതിയിലായ കളിക്കളത്തിലേക്ക് കുട്ടികള്‍ക്ക് തിരിച്ചുവരാന്‍ കേരള ഗെയിംസ് ഉപകാരപ്പെടുമെന്ന് ടോക്കിയോ ഒളിമ്പിക്സ് ഹോക്കി ടീം അംഗവും വെങ്കലജേതാവുമായ പി.ആര്. ശ്രീജേഷ് അഭിപ്രായപ്പെട്ടു
കേരളം കായിക തരങ്ങള്‍ക്ക് നല്കുന്ന പിന്തുണയില്‍ അതിയായ സന്തോഷമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ച ടോക്കിയോ ഒളിമ്പിക്സ് ഗുസ്തിയില്‍ വെങ്കലം നേടിയ ബജ്റംഗ് പൂനിയ പറഞ്ഞു.
ജയവും തോല്‍വിയും കളിയുടെ ഭാഗമാണെന്നും നിങ്ങള്‍ക്ക് കിട്ടുന്ന അവസരങ്ങള്‍ ഫുട്ബോളിലായാലും ബോക്സിങ്ങിലായാലും ഭാരദ്വഹനത്തില്‍ ആയാലും അത് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തണമെന്ന് ടോകിയോ ഒളിമ്പിക്സില്‍ ഭാരദ്വഹനത്തില്‍ വെള്ളി നേടിയ രവി ദഹിയ അഭിപ്രായപ്പട്ടു.
വാര്‍ത്താസമ്മേളനത്തില്‍ കേരള ഒളിമ്പിക് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി. സുനില്‍ കുമാര്‍, സെക്രട്ടറി ജനറല്‍ എസ്. രാജീവ്, ട്രഷറര്‍ എം.ആര്. രഞ്ജിത്, വൈസ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍, എക്സിക്യൂട്ടീവ് മെമ്പര്‍ ബിനോയ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..