ഇവാൻ വുക്കോമാനോവിച്ച്. | Photo: twitter/ Kerala Blasters
മഡ്ഗാവ്: ഐഎസ്എല്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി തുടരുമെന്ന് സൂചന നല്‍കി ഇവാന്‍ വുക്കോമാനോവിച്ച്. തന്റെ ഭാവിയെ കുറിച്ച് മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച്ച സമയം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആറു വര്‍ഷത്തിനിടെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയെ ഐഎസ്എല്ലിന്റെ ഫൈനലിലെത്തിച്ച പരിശീലകനാണ് സെര്‍ബിയക്കാരനായ വുക്കോമാനോവിച്ച്.
'സീസണ്‍ പൂര്‍ത്തിയായതിനാല്‍ ഇനി മാനേജ്‌മെന്റുമായി സംസാരിക്കും. ഫൈനലിലേക്കുള്ള വഴിയില്‍ മറ്റൊന്നിലേക്കും ശ്രദ്ധ മാറാതിരിക്കാനാണ് ഇതുവരെ അതിനെ കുറിച്ച് സംസാരിക്കാതിരുന്നത്. അടുത്ത സീസണില്‍ കാണാനാകുമെന്നാണ് പ്രതീക്ഷ.' ഫൈനലിന് ശേഷം വുക്കോമാനോവിച്ച് മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിന് ശേഷം കിബു വികുനയ്ക്ക് പകരക്കാരനായാണ് വുക്കോമാനോവിച്ച് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. ബ്ലാസ്‌റ്റേഴ്‌സിന്റെ പത്താമത്തെ പരിശീലകന്‍. ബെല്‍ജിയം ക്ലബ്ബിന്റെ സഹപരിശീലകനായാണ് കോച്ചിങ് കരിയര്‍ ആരംഭിച്ചത്. പിന്നീട് സ്ലൊവാക്യന്‍ സൂപ്പര്‍ ലീഗിലും പരിശീലകനായി.
ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത കേരള ബ്ലാസ്റ്റേഴ്‌സ് വുക്കോമാനോവിച്ചിന്റെ പരിശീലനത്തിന് കീഴില്‍ 20 മത്സരങ്ങളില്‍ ഒമ്പത് വിജയവും ഏഴു സമനിലയും സ്വന്തമാക്കി. നാലു മത്സരങ്ങളില്‍ മാത്രമാണ് തോറ്റത്. സെമി ഫൈനലില്‍ കരുത്തരായ ജംഷേദ്പുരിന്റെ വെല്ലുവിളി അതിജീവിക്കുകയും ചെയ്തു.
Content Highlights: Kerala Blasters Coach Ivan Vukomanovic
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..