മുംബൈ: ഏഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഔദ്യോഗിക ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യയുടെ മുന്‍ താരം എസ്. ശ്രീശാന്തിന് പ്രതീക്ഷാനിര്‍ഭരമായ തുടക്കം. സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റില്‍ തിങ്കളാഴ്ച കേരളത്തിനുവേണ്ടി ഇറങ്ങിയ ശ്രീശാന്ത് തന്റെ എട്ടാമത്തെ പന്തില്‍ വിക്കറ്റ് നേടി. പുതുച്ചേരിയുടെ ഫാബിദ് അഹമ്മദിനെ (10) ക്ലീന്‍ ബൗള്‍ ചെയ്തു. വേഗവും വൈവിധ്യവും നിറഞ്ഞ പന്തുകളിലൂടെ ശ്രീശാന്ത് ശ്രദ്ധയാകര്‍ഷിച്ചു. നാലോവറില്‍ 29 റണ്‍സ് വഴങ്ങി ശ്രീശാന്ത് ഒരു വിക്കറ്റെടുത്തു. ആദ്യം ബാറ്റുചെയ്ത പുതുച്ചേരി 20 ഓവറില്‍ ആറു വിക്കറ്റിന് 138 റണ്‍സെടുത്തു.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പുതുച്ചേരി ബാറ്റിങ് തിരഞ്ഞെടുത്തു. അഷിത് രാജീവ് (29 പന്തില്‍ 33), പരസ് ദോഗ്ര (24 പന്തില്‍ 26), ഷെല്‍ഡണ്‍ ജാക്‌സണ്‍ (16 പന്തില്‍ 17) എന്നിവരാണ് പുതുച്ചേരിയുടെ പ്രധാന സ്‌കോറര്‍മാര്‍.
കേരളത്തിനുവേണ്ടി ജലജ് സക്‌സേന നാല് ഓവറില്‍ 13 റണ്‍സിന് മൂന്നു വിക്കറ്റെടുത്തു.