Photo: AFP
ബെംഗളൂരു: വേദിയില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് ആദരിക്കല്‍ച്ചടങ്ങ് ബഹിഷ്‌കരിച്ച് സ്വീഡിഷ് ടെന്നീസ് ഇതിഹാസം ബ്യോണ്‍ ബോര്‍ഗ്.
കര്‍ണാടക സ്റ്റേറ്റ് ലോണ്‍ ടെന്നീസ് അസോസിയേഷന്‍ (കെ.എസ്.എല്‍.ടി.എ.) ആണ് ബെംഗളൂരുവില്‍ ബ്യോണ്‍ ബോര്‍ഗിനെയും മുന്‍ ഇന്ത്യന്‍ താരവും പദ്മശ്രീ ജേതാവുമായ വിജയ് അമൃതരാജിനെയും ആദരിക്കാന്‍ ചടങ്ങ് സംഘടിപ്പിച്ചത്. എന്നാല്‍, മുഖ്യമന്ത്രി വേദിയിലെത്താന്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ വൈകി. ഇതേത്തുടര്‍ന്ന് ബ്യോണ്‍ ബോര്‍ഗ് വേദിവിട്ട് ഇറങ്ങുകയായിരുന്നു.
ബെംഗളൂരു ഓപ്പണ്‍ ടൂര്‍ണമെന്റില്‍ മകന്‍ ലിയോയുടെ മത്സരം കാണാനാണ് ബ്യോണ്‍ ബോര്‍ഗ് നഗരത്തിലെത്തിയത്. രാവിലെ 9.30-നാണ് ആദരിക്കല്‍ച്ചടങ്ങ് ആരംഭിക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രി വൈകുന്നതിനാല്‍ 10.15-ലേക്ക് നീട്ടി.
എന്നിട്ടും മുഖ്യമന്ത്രി എത്തിയില്ല. ഇതേത്തുടര്‍ന്ന് 11-ന് മകന്റെ മത്സരംകാണാന്‍ ബ്യോണ്‍ വേദിവിട്ടിറങ്ങി. പിന്നീട് 11.15-നാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. 1974-1981 കാലയളവില്‍ 11 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ബ്യോണ്‍ ബോര്‍ഗ് മുന്‍ ലോക ഒന്നാംനമ്പര്‍ താരമാണ്.
Content Highlights: Karnataka Chief Minister late by 2 hours, tennis legend walks away from event
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..