ഡൽഹി: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവർക്ക് അനുശോചനമറിയിച്ച് മുൻക്രിക്കറ്റ് താരം സച്ചിൻ ടെണ്ടൂൽക്കറും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും.

ദുരന്തത്തിൽ പരിക്കേറ്റവർക്ക് വേണ്ടി പ്രാർഥിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാം​ഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും ടെണ്ടൂൽക്കർ ട്വീറ്റ് ചെയ്തു.

അപകടത്തിപ്പെട്ട എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവരെ അനുശോചനമറിയിക്കുന്നുവെന്നും കോലി കുറിച്ചു.

കനത്തെ മഴയെതുടര്‍ന്ന് ലാന്‍ഡിങ്ങിന് ശ്രമിക്കവേയാണ് ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരടക്കം 18 പേരാണ് മരിച്ചത്. 190 യാത്രക്കാരുണ്ടായിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

Content Highlights: Karipur air India Flight crash, sachin tendulkar Virat Kohli pay condolences