ന്യൂഡല്‍ഹി: നെഞ്ചുവേദനയെത്തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് ആഴ്ചകള്‍ക്കുള്ളില്‍ വീണ്ടും കളത്തില്‍. 

വ്യാഴാഴ്ച കൂട്ടുകാര്‍ക്കൊപ്പം ഗോള്‍ഫ് കളിക്കുന്ന വീഡിയോ കപില്‍ തന്നെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചു. 

നെഞ്ചുവേദനയെത്തുടര്‍ന്ന് ഒക്ടോബര്‍ 23-നാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തിനു ശേഷം അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു. 

വീട്ടില്‍ തിരിച്ചെത്തിയപാടേ ഗോള്‍ഫ് ക്ലബ്ബിലേക്ക് മടങ്ങാനുള്ള ആഗ്രഹം അദ്ദേഹം പങ്കുവെച്ചിരുന്നു. ഒടുവില്‍ ഡോക്ടര്‍മാരുടെ അനുമതി ലഭിച്ച ശേഷമാണ് കപില്‍ ദേവ് കളത്തിലിറങ്ങിയത്.

Content Highlights: Kapil Dev enjoys golf with friends after recovering from heart surgery