Image Courtesy: BLACKCAPS|Twitter
വെല്ലിങ്ടണ്‍: ഇന്ത്യ - ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് വെള്ളിയാഴ്ച തുടക്കമാകാനിരിക്കെ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ന്യൂസീലന്‍ഡ് ടീമിന്റെ ജേഴ്സിയാണ് പ്രധാന ചര്‍ച്ചാവിഷയം.
മത്സരത്തിനു മുമ്പ് നടന്ന ഫോട്ടോഷൂട്ടില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും കിവീസ് നായകന് കെയ്ന്‍ വില്യംസണും പങ്കെടുത്തിരുന്നു. ഷൂട്ടിന് ശേഷം ഇരു നായകന്മാരും നടന്നുപപോകുന്ന ചിത്രം ന്യൂസീലന്‍ഡ് ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഇരുവരുടെയും വെള്ള ജേഴ്സിയുടെ നിറവ്യത്യാസം പെട്ടെന്നുതന്നെ ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ കിവീസ് ജേഴ്സിയെ ചുറ്റിപ്പറ്റി ട്വീറ്റിന് താഴെ ട്രോളുകള്‍ നിറഞ്ഞു.
വാഷിങ് പൗഡര്‍ കമ്പനിയായ ടൈഡിനോട് ന്യൂസീലന്‍ഡിന്റെ കിറ്റ് സ്പോണ്സര് ചെയ്യണമെന്നാണ് നിരവധി ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ക്ക് ഇത് ടൈഡിന്റെ പരസ്യമായാണ് തോന്നിയത്. അമ്മയോട് യൂണിഫോമില്‍ ഉജാലമുക്കാണ് പറയണമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
സംഗതി എന്തൊക്കെയാണെങ്കില് ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Content Highlights: Kane Williamson's picture in whites leads to hilarious washing powder jokes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..