വെല്ലിങ്ടണ്‍: ഇംഗ്ലണ്ട് - ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ വംശീയാധിക്ഷേപത്തിനിരയായ സംഭവത്തില്‍ താരത്തോടെ മാപ്പുചോദിച്ച് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. മത്സരത്തിനിടെ കാണികളില്‍ ഒരാള്‍ തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് ആര്‍ച്ചര്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്ഷമാപണവുമായി കിവീസ് ക്യാപ്റ്റന്‍ തന്നെ രംഗത്തെത്തിയത്.
''ന്യൂസീലന്‍ഡുകാര്‍ എന്ന നിലയില്‍ ഞങ്ങള്‍ എങ്ങനെയാണോ അതിന് വിപരീതമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന കാര്യം. അത്തരത്തിലുള്ള ഒന്നും ഇനി ഒരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'' - വില്യംസണ്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് ആര്‍ച്ചര്‍ വെളിപ്പെടുത്തിയതിനു പിന്നാലെ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡും ആര്‍ച്ചറോട് ക്ഷമ ചോദിച്ചിരുന്നു. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഡേവിഡ് വൈറ്റ്, ആര്‍ച്ചര്‍ താമസിക്കുന്ന ഹോട്ടലില്‍ നേരിട്ടെത്തി ക്ഷമാപണം നടത്തി.
സംഭവത്തെക്കുറിച്ച് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട കാണിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞാല്‍ സ്റ്റേഡിയങ്ങളില്‍ അയാള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനാണ് ബോര്‍ഡിന്റെ തീരുമാനം.
Content Highlights: Kane Williamson reaction on Jofra Archer faces racial abuse
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..