കബഡിക്ക് പ്രായമൊരു തടസമാണോ? രാജസ്ഥാനില്‍ യുവതാരങ്ങളെ ഞെട്ടിച്ച് 'അപ്പൂപ്പന്‍മാര്‍'


Photo: Screen grab from twitter.com/DIPRRajasthan

ജയ്പുര്‍: സംസ്ഥാനത്തെ 44,000 ഗ്രാമങ്ങളിലായി ഒരു മാസം നീണ്ടുനില്‍ക്കുന്ന രാജീവ് ഗാന്ധി റൂറല്‍ ഒളിമ്പിക്‌സിന്റെ ഇത്തവണത്തെ പതിപ്പിന് രാജസ്ഥാന്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചതിനു പിന്നാലെ നടന്ന ഒരു കബഡി മത്സരം വൈറലാകുന്നു.

സംസ്ഥാനത്തെ ഒരു ഗ്രാമത്തില്‍ നടന്ന കബഡി മത്സരത്തില്‍ യുവാക്കള്‍ക്കെതിരായ മത്സരിച്ചത് വൃദ്ധന്മാരുടെ ടീമായിരുന്നു. ഇതിന്റെ വീഡിയോ രാജസ്ഥാന്‍ സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പുറത്തുവിട്ടത്.



യുവാക്കള്‍ക്കെതിരേ വൃദ്ധന്‍മാര്‍ റെയ്ഡിനിറങ്ങുകയും പോയന്റ് നേടുകയും ചെയ്യുന്നുണ്ട്. ഇതിനിടെ ഒരു റെയ്ഡര്‍ യുവതാരങ്ങളുടെ പ്രതിരോധം മറികടന്ന് പോയന്റ് നേടുന്നതും ദൃശ്യങ്ങളിലുണ്ട്.

രാജസ്ഥാനിലെ 30 ലക്ഷത്തോളം ഗ്രാമീണര്‍ ഇതിനോടകം റൂറല്‍ ഒളിമ്പിക്‌സിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒമ്പത് ലക്ഷം പേര്‍ സ്ത്രീകളാണ്.

കബഡിയെ കൂടാതെ വോളിബോള്‍, ഹോക്കി, ടെന്നീസ് ബോള്‍ ക്രിക്കറ്റ്, ഖോ ഖോ തുടങ്ങിയവയും റൂറല്‍ ഒളിമ്പിക്‌സിന്റെ ഭാഗമാണ്.

Content Highlights: kabaddi match played between the young and the old video gone viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented