ഭുവനേശ്വര്‍: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ പൂള്‍ ബിയില്‍ നടന്ന മത്സരത്തില്‍ കാനഡയ്‌ക്കെതിരേ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ.

ഒന്നിനെതിരേ 13 ഗോളുകള്‍ക്കാണ് ഇന്ത്യ, കാനഡയെ തകര്‍ത്തത്. ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട് തോല്‍വി വഴങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തില്‍ തകര്‍ത്ത് കളിച്ചു. 

വൈസ് ക്യാപ്റ്റന്‍ സഞ്ജയ്, അരയ്ജീത് സിങ് ഹണ്‍ഡല്‍ എന്നിവര്‍ ഹാട്രിക്കുമായി തിളങ്ങി. ഉദ്ധം സിങ്, ശാരദാനന്ദ് തിവാരി, ക്യാപ്റ്റന്‍ വിവേക് സാഗര്‍ പ്രസാദ്, മനിന്ദര്‍ സിങ്, അഭിഷേക് ലക്ര എന്നിവരും ടീമിനായി സ്‌കോര്‍ ചെയ്തു.

ശനിയാഴ്ച പോളണ്ടിനെതിരെയാണ് ഇന്ത്യയുടെ അവസാന പൂള്‍ മത്സരം.

Content Highlights: Junior Hockey World Cup India beat Canada 13-1