Photo: jio
കൊച്ചി: ജിയോ സിനിമയിലെ ഐപിഎല്‍ കാഴ്ചക്കാര്‍ക്കായി നടത്തുന്ന ജീതോ ധന്‍ ധനാ ധന്‍ മത്സരത്തിലൂടെ ഇതുവരെ 36 പേര്‍ കാറുകള്‍ സമ്മാനമായി നേടി. 68000 പേര്‍ക്ക് മറ്റ് സമ്മാനങ്ങളും ലഭിച്ചു. ഏപ്രില്‍ എട്ടിന് ആരംഭിച്ച മത്സരത്തില്‍ 44 കോടി ആളുകള്‍ പങ്കെടുത്തു.
മണിപ്പുര്‍, ഝാര്‍ഖണ്ഡ്, ഹരിയാണ, ത്രിപുര, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക, തെലങ്കാന, ഡല്‍ഹി, ഗുജറാത്ത് തുടങ്ങി ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുമുള്ളവരും ഇതുവരെയുള്ള മത്സരങ്ങളില്‍ വിജയികളായി.
ജിയോസിനിമയില്‍ ടാറ്റ ഐപിഎല്‍ കാഴ്ചക്കാരുടെ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് ജീതോ ധനാ ധനിലൂടെ ലക്ഷ്യമിടുന്നത്. ഓരോ മത്സരത്തിലും കാഴ്ചക്കാര്‍ക്ക് സ്മാര്‍ട്ട് വാച്ചുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍, വയര്‍ലെസ് ഇയര്‍ഫോണുകള്‍ എന്നിവ പോലുള്ള സമ്മാനങ്ങളും എല്ലാ മത്സരത്തിലും ഒരു കാര്‍ വിജയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നു.
മത്സരത്തില്‍ പങ്കെടുക്കാനായി കാഴ്ചക്കാര്‍ പോര്‍ട്രെയിറ്റ് മോഡില്‍ ഫോണ്‍ പിടിക്കേണ്ടതുണ്ട്. സ്‌ക്രീനിന്റെ അടിയില്‍ ഒരു ചാറ്റ് ബോക്സ് തുറക്കും, അവിടെ നാല് ഓപ്ഷനുകള്‍ക്കൊപ്പം ഓരോ ഓവറിനും മുമ്പായി ചോദ്യം ദൃശ്യമാകും. മത്സരത്തില്‍ ഏറ്റവും ശരിയായ ഉത്തരങ്ങള്‍ നല്‍കുന്ന കാഴ്ചക്കാര്‍ക്ക് സമ്മാനങ്ങള്‍ നേടാനും സാധിക്കും.
Content Highlights: jiocinema jeeto dhan dhana dhan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..