ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ജസ്പ്രീത് ബുംറ, സ്മൃതി മന്ദാന, ദിനേഷ് കാര്‍ത്തിക്ക് എന്നിവര്‍ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു.

വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം മൂവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 

ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടും മുമ്പാണ് ബുംറ വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. 

നേരത്തെ വിരാട് കോലി, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, ദീപക് ചാഹര്‍ എന്നിവരും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

Content Highlights: Jasprit Bumrah Smriti Mandhana and Dinesh Karthik got a COVID-19 vaccine shots