-
ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് ഇപ്പോള്‍ അത്ര നല്ല കാലമല്ല. പരിക്കില്‍ നിന്ന് മോചിതനായ ശേഷം ടീമിലെത്തിയ ബുംറയ്ക്ക് ഫോമിലേക്കുയരാനായില്ല. ഏകദിന പരമ്പരയിലും ആദ്യ ടെസ്റ്റിലും ബുംറയ്ക്ക് അധികം വിക്കറ്റെടുക്കാനായില്ല.
ഇപ്പോഴിതാ, ബുംറ തന്റെ അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിങ് ധോനി നല്കിയ ഉപദേശം വെളിപ്പെടുത്തിയിരിക്കുന്നു. "ആരും എന്റെയടുത്തേക്ക് വന്നിരുന്നില്ല. ആരും ഒന്നും പറഞ്ഞതുമില്ല, എന്നാല്‍, ധോനി എന്റെയരികിലേക്ക് വന്നിട്ട് പറഞ്ഞു. നീ, നീ മാത്രമാവുക. മത്സരം നന്നായി ആസ്വദിക്കുക".
2016-ല്‍ സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ബുംറയുടെ അരങ്ങേറ്റം. പത്ത് ഓവറെറിഞ്ഞ ബുംറ 40 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തിരുന്നു.
Content Highlights: Jasprit Bumrah reveals what MS Dhoni advised him on his debut
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..