
Jasprit Bumrah Photo: Instagram
ബെംഗളൂരു: ഐ.പി.എല്‍ പുതിയ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കളിക്കാനെത്തുന്നത് പുതിയ ലോഗോയുമായാണ്. വെള്ളിയാഴ്ച്ചയാണ് ആര്.സി.ബി പുതിയ ലോഗോയും ജെഴ്സിയും പുറത്തുവിട്ടത്. കിരീടംവെച്ച സിംഹമാണ് ആര്.സി.ബിയുടെ പുതിയ ലോഗോ. എന്നാല്‍ ഈ ലോഗോയെ ട്രോളി നിരവധി ആരാധകര്‍ കമന്റ് ചെയ്തിരുന്നു.
ഇവരോടൊപ്പം ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയും ചേര്‍ന്നു. ആര്.സി.ബി ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റിന് താഴെയായിരുന്നു മുംബൈ ഇന്ത്യന്‍സ് താരമായ ബുംറയുടെ കമന്റ്. 'നല്ല ലോഗോ. എന്റെ ബൗളിങ് ആക്ഷന്‍ പോലെയുണ്ട്.' ഇതായിരുന്നു ബുംറയുടെ ട്രോള്‍. കൂടെ പൊട്ടിച്ചിരിക്കുന്ന സ്മൈലിയുമുണ്ട്.
നേരത്തെ ആര്.സി.ബി ട്വിറ്ററര്‍ അക്കൗണ്ടിലെ ഡിസ്പ്ലേ ഫോട്ടോയും കവര്‍ ഫോട്ടോയും മാറ്റിയിരുന്നു. ഇത് എന്താണ് സംഭവമെന്ന് തനിക്ക് അറിയില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ ആരാധകര്‍ ആശങ്കപ്പെട്ടു. എന്നാല്‍ പുതിയ ലോഗോ അവതരിപ്പിക്കാനായിരുന്നു ആര്.സി.ബി പഴയതെല്ലാം കളഞ്ഞത്. 'പുതിയ പതിറ്റാണ്ട്, പുതിയ ആര്.സി.ബി, പുതിയ ലോഗോ' എന്ന കുറിപ്പോടെ ആര്.സി.ബി ട്വിറ്ററില്‍ പുതിയ ലോഗോയും അവതരിപ്പിച്ചു. ഐ.പി.എല്‍ 13-ാം സീസണ് ഏപ്രിലിലാണ് ആരംഭിക്കുന്നത്.

Content Highlights: Jasprit Bumrah hilariously trolls RCB over new logo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..