കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യല്‍  സ്നാക്കിങ് പാര്‍ട്ണറായി ഐടിസിയുടെ 'ബിംഗോ!'


സ്നാക്കിങ് രംഗത്തെ മുന്‍നിര ബ്രാന്‍ഡായ ബിംഗോയുമായി സഹകരിക്കാനായതില്‍ ഏറെ ആഹ്‌ളാദമുണ്ടെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ വിക്ടർ മോംഗിൽ, ജെസ്സെൽ കാർനെയ്‌റോ എന്നിവർക്കൊപ്പം ഐടിസിയുടെ സ്‌നാക്‌സ്, നൂഡ്ൽസ്, പാസ്ത വിഭാഗം മാർക്കറ്റിംഗ് തലവൻ ഐശ്വര്യ പ്രതാപ് സിംഗ്

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക സ്നാക്കിങ് പാര്‍ട്ണറായി എഫ്എംസിജി ഭീമന്‍ ഐടിസിയുടെ മുന്‍നിര സ്നാക്ക് ബ്രാന്‍ഡായ ബിംഗോ. ഇതിനു മുന്‍പും ഒട്ടേറെ സ്പോര്‍ടിങ് ഇവന്റുകളിലെ പ്രമുഖ ടീമുകളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുള്ള ബിംഗോയുടെ ബ്രാന്‍ഡ് ഇമേജ് അതുകൊണ്ടുതന്നെ കായികവിനോദങ്ങളുമായി ഏറെ ചേര്‍ന്നു പോകുന്നതാണ്. ഐഎസ്എലിലെ ഏറ്റവും ഫേവറിറ്റ് ടീമുകളിലൊന്നായ കേരളാ ബ്ലാസ്റ്റേഴ്സുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ബിംഗോയുടെ പ്രസിദ്ധമായ 'മാച്ച് സ്റ്റാര്‍ട്ട് ബിംഗോ! സ്റ്റാര്‍ട്ട്' എന്ന ക്യാമ്പെയിനും വീണ്ടും ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ ടീമുകളിലൊന്നായ കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള പങ്കാളിത്തത്തില്‍ തങ്ങള്‍ ഏറെ ആവേശഭരിതരാണെന്ന് ഐടിസിയുടെ സ്നാക്സ്, നൂഡ്ല്‍സ്, പാസ്ത വിഭാഗം മാര്‍ക്കറ്റിംഗ് തലവന്‍ ഐശ്വര്യ പ്രതാപ് സിംഗ് പറഞ്ഞു. 'സ്പോര്‍ട് ആരാധകര്‍ സ്നാക്കിങ് ആസ്വദിക്കുന്നതിലും മുന്‍നിരയിലാണ്. വലിയൊരു ആരാധകവൃന്ദമുള്ള കേരളാ ബ്ലാസ്റ്റേഴ്സുമായി സഹകരിക്കുന്നതിലൂടെ ആവേശകരമായ മാച്ചുകളാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത്,' അദ്ദേഹം പറഞ്ഞു.



സ്നാക്കിങ് രംഗത്തെ മുന്‍നിര ബ്രാന്‍ഡായ ബിംഗോയുമായി സഹകരിക്കാനായതില്‍ ഏറെ ആഹ്‌ളാദമുണ്ടെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.

പതിനഞ്ചോളം വര്‍ഷമായി വിപണിയിലുള്ള ബിംഗോ ഒറിജിനല്‍ സ്‌റ്റൈല്‍ പൊട്ടറ്റോ ചിപ്സ്, മാഡ് ആംഗ്ള്‍സ്, തെധേ മെധേ എന്നിങ്ങനെ വിവിധ ഫ്ളേവറുകളിലും ആകൃതികളിലും ലഭ്യമാണ്.

Content Highlights: kerala blasters, kerala blasters fc, bingo, itc, bingo snacking partner of kerala blasters, news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented