Photo: AFP
മിലാന്‍: ബലാത്സംഗ കേസില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെയും എസി മിലാന്റെയും മുന്‍ ബ്രസീലിയന്‍ താരം റോബീഞ്ഞ്യോയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറ്റലി.
ബലാത്സംഗക്കേസില്‍ റോബീഞ്ഞ്യോ കുറ്റക്കാരനാണെന്ന് ഇറ്റാലിയന്‍ പരമോന്നത കോടതിയുടെ വിധി വന്നതോടെയാണ് താരത്തിനെതിരേ ഇറ്റലി രാജ്യാന്തര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബുധനാഴ്ച ഇറ്റാലിയന്‍ നീതിന്യായ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.
2017-ല്‍ ഒരു ഡിസ്‌കോതെക്കില്‍ വെച്ച് യുവതിയെ റോബീഞ്ഞ്യോയും മറ്റ് അഞ്ച് ബ്രസീലുകാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നതാണ് കേസ്. 2020-ല്‍ കോടതി ഇവരുടെ അപ്പീല്‍ തള്ളുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ ഇറ്റാലിയന്‍ പരമോന്നത കോടതി ശരിവെച്ചത്.
അതേസമയം ബ്രസീല്‍ തങ്ങളുടെ പൗരനെ കൈമാറാത്ത സാഹചര്യത്തില്‍ ഇറ്റലിയിലെ നീതിന്യായ മന്ത്രാലയം ആഗോള ഏജന്‍സിയായ ഇന്റര്‍പോളിനോട് വാറണ്ട് നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Italy issues arrest warrant for Robinho after rape conviction
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..