ഇസ്താംബൂള്‍: ഇസ്താംബൂളില്‍ പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തിന് ശേഷമുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. സ്റ്റേഡിയത്തിന് പുറത്ത് നടന്ന സ്‌ഫോടനത്തില്‍ 166 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

സ്റ്റേഡിയത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറാണ് ആദ്യം പൊട്ടിത്തെറിച്ചത്. 45 സെക്കന്റുകള്‍ക്ക് ശേഷം മാക്ക പാര്‍ക്കിന് സമീപം പോലീസുകാര്‍ക്കിടയില്‍ നില്‍ക്കുകയായിരുന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിച്ച് രണ്ടാമത്തെ സ്‌ഫോടനവുമുണ്ടായി. 

പ്രാദേശിക ഫുട്‌ബോള്‍ ടീമുകളായ ബുര്‍സാസ്‌പൊറും ബെസിക്റ്റസും തമ്മിലായിരുന്നു മത്സരം. സ്‌ഫോടനം പോലീസിനെ ലക്ഷ്യമാക്കിയുള്ളതായിരുന്നുവെന്നും കൊല്ലപ്പെട്ടവരില്‍ 27 പേരും പോലീസുകാരാണെന്നും തുര്‍ക്കി മന്ത്രി സുലെയ്മാന്‍ സൊയ്‌ലു വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 

അതേ സമയം സ്‌ഫോടനം നടത്തിയതിന് പിന്നില്‍ ഭീകരാവദികളാണെന്ന് സംശയിക്കുന്നതായി തുര്‍ക്കിയുടെ ഗതാഗത വകുപ്പ് മന്ത്രി അഹമ്മദ് അര്‍സ്‌ലന്‍ ട്വീറ്റ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പത്തോ