ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്‌പോര്‍ട് ഫെഡറേഷന്‍ ലോകകപ്പില്‍ സ്വര്‍ണം വെടിവെച്ചിട്ട് ഇന്ത്യയുടെ അപൂര്‍വി ചന്ദേല.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലാണ് അപൂര്‍വിയുടെ സ്വര്‍ണ നേട്ടം. ഡോ. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന ഫൈനലില്‍ 252.9 പോയന്റുകള്‍ നേടിയ 26-കാരി ലോക റെക്കോഡും സ്വന്തം പേരിലാക്കി.

251.8 പോയന്റുകള്‍ നേടിയ ചൈനയുടെ സാവോ റോസ്ഹുവിനാണ് വെള്ളി. 230.4 പോയന്റോടെ ചൈനയുടെ തന്നെ സു ഹോങ് വെങ്കല മെഡല്‍ കരസ്ഥമാക്കി.

കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി വനിതകളുടെ 10 മീറ്റര്‍ എയര്‍റൈഫിളില്‍ അപൂര്‍വി വെങ്കലം നേടിയിരുന്നു.

Content Highlights: issf world cup 2019 indian shooter apurvi chandela wins gold and create history