ചെന്നൈയിന്‍ എഫ്.സിക്കെതിരെ ആദ്യജയം ലക്ഷ്യമാക്കി മുംബൈ സിറ്റി


ഇന്ന് ചെന്നൈ മരീന അരീനയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്.സി സന്ദര്‍ശകരായ മുംബൈ സിറ്റിയെ നേരിടും.

ചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം ടീമുകള്‍ വീണ്ടും പോരാട്ടത്തിനു തയ്യാറെടുക്കുന്നു. ഇന്ന് ചെന്നൈ മരീന അരീനയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്.സി സന്ദര്‍ശകരായ മുംബൈ സിറ്റിയെ നേരിടും.

100 ശതമാനം വിജയം എന്ന റെക്കോഡുമായാണ് ചെന്നൈയിന്‍ എഫ്.സി മുംബൈ സിറ്റിയെ നേരിടാന്‍ ഒരുങ്ങുന്നത്.
ചെന്നൈയിന്‍ എഫ്.സി കഴിഞ്ഞ നാല് മത്സരങ്ങളിലും മുംബൈ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തി. ആദ്യ സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈയില്‍ 51നും മുംബൈയിലെ രണ്ടാം മത്സരത്തില്‍ 30നും കഴിഞ്ഞ സീസണില്‍ യഥാക്രമം 20നും 30നും ആയിരുന്നു ചെന്നൈയിന്‍ എഫ്.സി ജയിച്ചത്. മൊത്തം 13 ഗോളുകളാണ് കഴിഞ്ഞ രണ്ട് സീസണുകളിലായി ചെന്നൈയിന്‍ എഫ്.സി യില്‍ നിന്നും മുംബൈ വാങ്ങിക്കൂട്ടിയത്. ഒരു ഗോള്‍ പോലും മുംബൈയ്ക്ക് തിരിച്ചടിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇരുടീമുകളം തമ്മിലുള്ള മത്സരത്തോടെ ഈ സീസണിലെ ആദ്യപാദ മത്സരരങ്ങള്‍ പൂര്‍ത്തിയാകും. ഇതോടെ എല്ലാ ടീമുകളും ഏഴ് മത്സരങ്ങള്‍ വീതം പിന്നിടും. നിലവില്‍ ചെന്നൈയിന്‍ എഫ്.സി. ഒന്‍പത് പോയിന്റോടെ അഞ്ചാം സ്ഥാനത്തും മുംബൈ സിറ്റി 11 പോയിന്റോടെ രണ്ടാം സ്ഥാനത്തും നില്‍ക്കുകയാണ്. അതായത് മുംബൈ പഴയ മുംബൈ അല്ല. ഇത്തവണ റെക്കോഡ് തിരുത്തിക്കറിക്കും എന്ന പ്രതീക്ഷയിലാണ് മുംബൈ എന്നാല്‍ മുംബൈക്കെതിരായ വിജയ റെക്കോര്‍ഡ് കാത്തു സൂക്ഷിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ചെന്നൈയിന്‍ എഫ.സി പരിശീലകന്‍ മാര്‍ക്കോ മറ്റെരാസി.

ചെന്നൈയിന്‍ എഫ്.സി ഇതിനകം ഡല്‍ഹി, ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നീ ടീമുകളെയാണ് ഹോം ഗ്രൗണ്ടില്‍ നേരിട്ടത്. ഇതില്‍ ഡല്‍ഹിയുമായി 13നു തോറ്റു. നിലവിലുള്ള ചാമ്പ്യന്മാരും കഴിഞ്ഞവര്‍ഷത്തെ റണ്ണേഴ്‌സ് അപ്പും തമ്മിലുള്ള ചെന്നൈയിന്‍ ഗോവ മത്സരത്തില്‍ 20നു ജയിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സിനോട് 00നു സമനിലയും പിടിച്ചു.

എല്ലാ വര്‍ഷവും എല്ലാം മാറും. ഒരുതവണത്തെ ഐഎസ്എല്‍ അതിനു മുന്‍പത്തെ വര്‍ഷത്തെ പോലെ ആകില്ല. ഈ സീസണില്‍ എന്നെ ഭയപ്പെടുത്തുന്നത് എല്ലാം വിപരീതമായിട്ടാണ് സംഭവിച്ചിരിക്കുന്നതെന്നതാണ്. ഗോവയില്‍ ഗോവക്കെതിരെ ആദ്യമായി ഇത്തവണ ജയിക്കാന്‍ കഴിഞ്ഞു. അതേപോലെ, മുംബൈ ഇത്തവണ എല്ലാം തിരുത്തിക്കുറിക്കുമോ എന്നാണ് തന്റെ ഭയമെന്നും മറ്റെരാസി തുറന്നു പറഞ്ഞു നിലവില്‍ അഞ്ചാം സ്ഥാനത്തു നില്‍ക്കുന്ന ചെന്നൈയിന്‍ എഫ്.സി ഇന്ന് ജയിച്ചാല്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് ഒപ്പമാകും.
ഹാന്‍സ് മോള്‍ഡറും ജോണ്‍ ആര്‍ണെ റീസയും പരിക്കുമൂലം കളിക്കുവാന്‍ കഴിയാതെ നില്‍ക്കുന്നതാണ് ചെന്നൈയിന്‍ എഫ്.സി നേരിടുന്ന പ്രധാന വെല്ലുവിളി.

ഇത്തവണ മികച്ച ഫോമില്‍ നില്‍ക്കുന്ന മുംബൈ പ്ലേ ഓഫിനു മുന്‍പുള്ള അവസാന മത്സരത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. ചെന്നൈയിന്‍ എഫ്.സിക്കെതിരെ കഴിഞ്ഞ സീസണുകളിലെ മോശം റെക്കോര്‍ഡില്‍ മുംബൈയുടെ കോസ്റ്ററിക്കക്കാരനായ കോച്ച് അലക്‌സാന്ദ്രെ ഗുയിമെറസിനു തീരെ ആശങ്ക ഇല്ല. മറിച്ച്, വിജയം ശീലമാക്കിയ തന്റെ ടീമിനെക്കുറിച്ചു ഗുയിമെറസിനു ഏറെ പ്രതീക്ഷയാണുള്ളത്.

കഴിഞ്ഞ രണ്ട് സീസണുകളില്‍ നിന്നും ഇപ്പോഴത്തെ ടീം പാടെ മാറിയിരിക്കുന്നു. മുംബൈ ടീമിലെ ആരും പഴയ തോല്‍വിയുടെ കഥകള്‍ ഓര്‍ക്കുന്നു പോലുമില്ലെന്നും ഗുയിമെറസ് പറഞ്ഞു ചാമ്പ്യന്‍ ടീമിനെതിരെയാണ് കളിക്കുന്നതെന്നു വ്യക്തമായ ബോധമുണ്ട്. ഒരു പക്ഷേ തങ്ങളുടെ ടീമിനേക്കള്‍ ഏറെ തുടര്‍ച്ചയായി കളിച്ചവരാണ് ചെന്നൈയിന്‍ ടീം അംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ടീമിന്റെ മാര്‍ക്വി താരം ഡീഗോ ഫോര്‍ലാന്‍ ഇറങ്ങുമെന്ന സന്തോഷ വാര്‍ത്തയും ഗുയിമെറസ് പങ്കുവെച്ചു. ഫോര്‍ലാന്‍ എന്നെല്ലാം ടീമിനു വേണ്ടി കളിച്ചു അന്നെല്ലാം ടീം ജയിച്ചു. അദ്ദേഹം കളിച്ച മത്സരങ്ങളില്‍ എല്ലാം ഗോളടിക്കുകയോ, ഗോളിനു വഴിയൊരുക്കുകയോ ചെയ്തിട്ടുണ്ട് . ഫോര്‍ലാന്‍ തിരിച്ചുവരുന്നുവെന്നത് എതിരാളികള്‍ക്കു ഭീഷണിയും ടീമിനു ഗുണകരവും ആകുമെന്നും ഗുയിമെറസ് കൂട്ടിച്ചേര്‍ത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented