അന്ന് ഇര്‍ഫാന്‍ പഠാനെ പരിഹസിച്ചവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല; കിരീടം ഓസ്‌ട്രേലിയക്ക് തന്നെ കിട്ടി!


ഓസ്‌ട്രേലിയയെ തിരഞ്ഞെടുത്തതില്‍ പലരും പരിഹസിച്ചു. ഇംഗ്ലണ്ടിനേയും വെസ്റ്റിന്‍ഡീസിനേയും മറന്നുപോയോ എന്നു ചോദിച്ചവരുമുണ്ട്.

ഓസ്‌ട്രേലിയയുടെ വിജയാഘോഷം| ഇർഫാൻ പഠാൻ| Photo: PTI|AP

ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ഓസ്‌ട്രേലിയ കിരീടം നേടുമെന്ന് പ്രവചിച്ചവര്‍ വിരളമാണ്. കാരണം ടൂര്‍ണമെന്റിന് മുമ്പ് കളിച്ച പരമ്പരകളില്‍ ദയനീയ പരാജയമാണ് ഓസീസ് നേരിട്ടത്. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യയോടും തോറ്റു. ഇതോടെ സെമി ഫൈനല്‍ പോലും എത്താതെ ഓസ്‌ട്രേലിയ പുറത്താകുമെന്നായിരുന്നു ക്രിക്കറ്റ് വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍.

എന്നാല്‍ ഇന്ത്യയുടെ മുന്‍താരം ഇര്‍ഫാന്‍ പഠാന്‍ മാത്രം ഇവരില്‍ നിന്ന് വ്യത്യസ്തനായി. കിരീട സാധ്യതയുള്ള ടീമുകള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ആണെന്നായിരുന്നു പഠാന്റെ പ്രവചനം. അതില്‍ ഇന്ത്യയുടെ ഭാഗം പിഴച്ചെങ്കിലും ഓസ്‌ട്രേലിയ ചാമ്പ്യന്‍മാര്‍ എന്ന പ്രവചനം ശരിയായി.

അന്ന് ആ പ്രവചനം ട്വീറ്റ് ചെയ്തപ്പോള്‍ നിരവധി ആരാധകര്‍ പഠാനെതിരേ രംഗത്തെത്തിയിരുന്നു. ആരും പഠാനോട് അനുകൂലിച്ചില്ല. ഓസ്‌ട്രേലിയയെ തിരഞ്ഞെടുത്തതില്‍ പലരും പരിഹസിച്ചു. ഇംഗ്ലണ്ടിനേയും വെസ്റ്റിന്‍ഡീസിനേയും മറന്നുപോയോ എന്നു ചോദിച്ചവരുമുണ്ട്. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നും പഠാന്‍ ശരിയാണെന്നുമുള്ള മത്സരഫലമാണ് ട്വന്റി-20 ലോകകപ്പിലുണ്ടായത്.

Content Highlights: Irfan Pathan’s pre-tournament prediction proves to be right as Australia lift the trophy t20 WC


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented