-
മുംബൈ: വെസ്റ്റിൻഡീസ് മുൻ ക്യാപ്റ്റൻ ഡാരെൻ സമിയുടെ വംശീയാധിക്ഷേപത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായിരുന്നു. ഐ.പി.എൽ കളിക്കുന്നതിനിടയിലാണ് താൻ വംശീയാധിക്ഷേപത്തിന് ഇരയായതെന്ന് സമി വ്യക്തമാക്കിയിരുന്നു. ഇതോടെ മാന്യൻമാരുടെ കളിയായ ക്രിക്കറ്റും ഇക്കാര്യത്തിൽ ഫുട്ബോളിൽ നിന്ന് വിഭിന്നമല്ലെന്ന് തെളിഞ്ഞു.
ഇതിന് പിന്നാലെ ഇന്ത്യയുടെ മുൻതാരം ഇർഫാൻ പഠാനും തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. നിറത്തിന്റെ പേരിൽ മാത്രമല്ല, വിശ്വാസത്തിന്റെ പേരിലുള്ള വിവേചനവും വംശീയാധിക്ഷേപമായി കണക്കാക്കണമെന്നായിരുന്നു പഠാന്റെ ട്വീറ്റ്. ഈ വിശ്വാസത്തിന്റെ പേരിൽ മാത്രം വീട് വാങ്ങാൻ പോലും പറ്റാത്ത അവസ്ഥ സമൂഹത്തിലുണ്ടെന്നും ഇർഫാൻ പഠാൻ ട്വീറ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ താരത്തെ പിന്തുണച്ചും തള്ളിപ്പറഞ്ഞും നിരവധി പേർ രംഗത്തെത്തി. എന്നാൽ ഇതിനെല്ലാം മറുപടി നൽകിയിരിക്കുകയാണ് പഠാൻ. തന്റെ അഭിപ്രായം ഇന്ത്യക്കാരന്റേതാണെന്നും ഇന്ത്യക്കാരന് വേണ്ടിയാണെന്നും പഠാൻ ട്വീറ്റ് ചെയ്തു.
'എന്റെ അഭിപ്രായങ്ങളെല്ലാം എക്കാലവും ഇന്ത്യക്കാരനെന്ന നിലയിലാണ്. അത് ഇന്ത്യക്ക് വേണ്ടിയുമാണ്. അത് അവസാനിപ്പിക്കാൻ ഞാൻ ഒരിക്കലും ഉദ്ദേശിക്കുന്നില്ല'.-പഠാൻ പുതിയ ട്വീറ്റിൽ പറയുന്നു.
Content Highlights: Irfan Pathan post on racism
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..