ഇർഫൻ പഠാനും യൂസഫ് പഠാനും. Photo: twitter
ന്യൂഡല്‍ഹി: കോവിഡ് കാരണം ജീവിതം വഴിമുട്ടിയവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരായ ഇര്‍ഫന്‍ പഠാനും യൂസഫ് പഠാനും. ഇരുവരും ചേര്‍ന്ന് നടത്തുന്ന ക്രിക്കറ്റ് അക്കാദമി ഓഫ് പഠാന്‍സ് വഴിയാണ് തെക്കന്‍ ഡെല്‍ഹിയിലെ ജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം നകുന്നത്.
രാജ്യം കോവിഡിന്റെ രണ്ടാംതരംഗത്തില്‍ വിഷമിക്കുന്ന ഘട്ടത്തില്‍ ജനങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരിക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇതിന്റെ ഭാഗമായി ക്രിക്കറ്റ് അക്കാദമി ഓഫ് പഠാന്‍സ് തെക്കന്‍ ഡെല്‍ഹിയില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കാന്‍ തുടങ്ങുകയാണ്-ഇര്‍ഫന്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇര്‍ഫന്‍ ഐ.പി.എല്ലില്‍ കമന്റേറ്ററായിരുന്നു. കോവിഡ് രൂക്ഷമായതോടെ ഐ.പി.എല്‍ അനിശ്ചിതമായി നീട്ടിവയ്ക്കാന്‍ ബി.സി.സി.സി.ഐ.യുടെ അടിയന്തരയോഗം തീരുമാനിച്ചു. സഹോദരന്‍ യൂസഫ് പഠാന്‍ 2012ല്‍ ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. 2019ല്‍ ഐ.പി.എല്ലും നിര്‍ത്തി. ഇയ്യിടെ നടന്ന റോഡ് സേഫ്റ്റി ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിച്ച ഇരുവരും കോവിഡ്ബാധിതരായിരുന്നു. ഇതിനുശേഷം ഇരുവരും ചേര്‍ന്ന് രോഗബാധിതര്‍ക്കായി നാലായിരം മാസ്‌ക്കുകള്‍ വിതരണം ചെയ്തിരുന്നു. ഇവരുടെ അച്ഛന്‍ മഹ്മൂദ് ഖാനും നേരത്തെ കോവിഡ് ബാധിതര്‍ക്ക് സൗജന്യ ഭക്ഷണവുമായി രംഗത്തുവന്നിരുന്നു.
ഇവര്‍ക്ക് പുറമെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നല്‍കിയും ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കിയും ഓക്‌സിജനേറ്ററുകള്‍ നല്‍കിയും കോവിഡ്ബാധിതരെ സഹായിക്കാന്‍ നിരവധി താരങ്ങള്‍ ഇതിനോടകം തന്നെ മുന്നോട്ടുവന്നിട്ടുണ്ട്.
Content Highlights: Irfan Pathan and Yusuf Pathan To Provide Free Meals To Coronavirus Affected People In South Delhi
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..