ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ ആകസ്മിക മരണം ഞെട്ടിച്ചുവെന്ന് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. താജ് ഹോട്ടലിലെ ജിമ്മില്‍ വച്ച് കഴിഞ്ഞ ദിവസം താനും സുശാന്തും സംസാരിച്ചിരുന്നവെന്നും കേദാര്‍നാഥ് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രശംസ അറിയിച്ചിരുന്നുവെന്നും ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തു. ചിച്ചോര്‍ കാണണമെന്നും ഇഷ്ടപ്പെടുമെന്നും സുശാന്ത് പറഞ്ഞുവെന്നും ഇര്‍ഫാന്‍ ട്വീറ്റ് ചെയ്യുന്നു.

 

വീരേന്ദര്‍ സെവാഗ്, അശ്വിന്‍, കിരണ്‍ മോര്‍, സുരേഷ് റെയ്‌ന, തുടങ്ങിയവരും അനുശോചനങ്ങള്‍ അറിയിച്ചു. 

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രം സുശാന്തിന്റെ കരിയറിലെ പ്രധാന വഴിത്തിരിവായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സ്‌ക്രീന്‍ അവാര്‍ഡ് (നിരൂപകരുടെ) നേടിയിരുന്നു. 

ചിച്ചോര്‍, പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Content Highlights :Irfan pathan and other cricketers tweet on sushant singh rajput's death