Photo: twitter.com|IPL
ന്യൂഡല്‍ഹി: യു.എ.ഇയില്‍ നടന്ന ഐ.പി.എല്‍ 13-ാം സീസണിനിടെ ടീം രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി ഡല്‍ഹിയില്‍ നിന്നുള്ള ഒരു നഴ്‌സ് ഇന്ത്യന്‍ താരത്തെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തല്‍.
ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം (എ.സി.യു) തലവന്‍ അജിത്ത് സിങ്ങാണ് ഇപ്പോള്‍ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. നഴ്‌സ് സമീപിച്ച കാര്യം ഇന്ത്യന്‍ താരം ഉടന്‍ തന്നെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ അന്വേഷണം ഇപ്പോള്‍ അവസാനിച്ചുവെന്നും അജിത്ത് സിങ് കൂട്ടിച്ചേര്‍ത്തു.
ഐ.പി.എല്ലിനിടെ യു.എ.ഇയിലെ മൂന്ന് വേദികളില്‍ ഈ നഴ്‌സിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്ന വ്യാജേനയാണ് ഇവര്‍ ഇന്ത്യന്‍ താരത്തെ സമീപിച്ചത്. വാതുവെയ്പ്പിനു വേണ്ടിയാണ് നഴ്‌സ് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതെന്നും അഴിമതി വിരുദ്ധ വിഭാഗം അറിയിച്ചു.
സെപ്റ്റംബര്‍ 30-നാണ് നഴ്‌സ് സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്ക് വഴി താരത്തെ ബന്ധപ്പെട്ടത്. ബി.സി.സി.ഐ ചട്ടപ്രകാരം താരം ഉടന്‍ തന്നെ വാതുവെയ്പ്പിനായി സമീപിച്ച കാര്യം അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ചു.
അതേസമയം സ്വകാര്യതയെ മാനിച്ച് ഈ താരത്തിന്റെയോ അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയുടെയോ പേര് പുറത്തുവിട്ടിട്ടില്ല.
Content Highlights: IPL player reported corrupt approach from Delhi nurse says bcci acu
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..