ആക്രമിക്കപ്പെട്ട ഡൽഹി ക്യാപിറ്റൽസിന്റെ ബസ് | Photo: twitter/ANI
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ടീം ബസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. ടീം താമസിക്കുന്ന മുംബൈയിലെ ആഡംബര ഹോട്ടലിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബസ്സാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ സേനയില്‍ അംഗങ്ങളായ അഞ്ചു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
ടീം ബസ് ആക്രമിക്കപ്പെട്ടതോടെ ഹോട്ടലിന് മുന്നില്‍ സുരക്ഷ ശക്തമാക്കി. ആക്രമികള്‍ ആദ്യം ബസ്സിനുനേരെ കല്ലെറിയുകയാണ് ചെയ്തത്. പിന്നാലെ വടികള്‍ ഉപയോഗിച്ച് ബസ്സിന്റെ ചില്ലുകളും അടിച്ചുതകര്‍ത്തു.
ഐപിഎല്ലുമായി ബന്ധപ്പെട്ട വാഹനക്കരാര്‍ ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിക്ക് കൈമാറിയതാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇതിനെതിരായ ബാനറുമായാണ് ആക്രമികള്‍ എത്തിയത്. കരാര്‍ ഡല്‍ഹി കമ്പനിക്ക് നല്‍കിയത് മുംബൈയിലെ ഒരു വിഭാഗം ജനങ്ങളുടെ ജീവിതത്തെ ബാധിച്ചെന്ന് മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ സേന നേതാവ് സഞ്ജയ് നായിക് കുറ്റപ്പെടുത്തിയിരുന്നു.
മാര്‍ച്ച് 27-ന് മുംബൈ ഇന്ത്യന്‍സിനെതിരേയാണ് ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യ മത്സരം. യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്താണ് ടീം ക്യാപ്റ്റന്‍.
Content Highlights: IPL 2022 Delhi Capitals bus attacked in Mumbai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..