Photo: ANI
ലൊസാൻ: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) ഹോണററി അംഗം വാള്‍ത്തര്‍ ട്രോഗര് (91) അന്തരിച്ചു. ഐ.ഒ.സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ട്രോഗര് ജര്‍മനിയുടെ കായികലോകത്തിനായി നിരവധി സംഭാവനകള്‍ നൽകിയിട്ടുണ്ട്.
എര്‍ലാംഗന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദമെടുത്ത ട്രോഗര് 1953-ല്‍ ജര്‍മന്‍ സ്റ്റുഡന്റ് സ്പോര്‍ട്സ് അസോസിയേഷന്റെ സെക്രട്ടറി ജനറലായി ചുമതലയേറ്റു.
പിന്നീട് ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 27 ഒളിമ്പിക്സുകളില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു. അതില്‍ 1976 മുതല്‍ 2002 വരെ എട്ട് ഒളിമ്പിക്സുകളുടെ മേല്‍നോട്ട ചുമതല ട്രോഗറിനായിരുന്നു. 2015 മുതല്‍ അദ്ദേഹം ഹോണററി അംഗമായി കമ്മിറ്റിയില്‍ തുടര്‍ന്നു.
Content Highlights: IOC Honorary Member Walther Troger passes away at 91
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..