Photo: PTI
ന്യൂഡല്‍ഹി: ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെ ബര്‍മിങ്ങാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്.
215 അത്ലറ്റുകളും 107 ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 322 പേരാണ് സംഘത്തിലുള്ളത്. കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള തങ്ങളുടെ ഏറ്റവും കരുത്തുറ്റ സംഘത്തെയാണ് ഇത്തവണ അയക്കുന്നതെന്ന് ഐഒഎ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത പറഞ്ഞു.
ഒളിമ്പിക് ജേതാക്കളായ നീരജ് ചോപ്ര, പി.വി സിന്ധു, മിരാബായ് ചാനു, ലവ്ലിന ബോര്ഗോഹെയ്ന്, ബജ്റംഗ് പുനിയ, രവികുമാര്‍ ദഹിയ എന്നിവര്‍ക്കൊപ്പം മണിക ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദര്‍പാല്‍ സിങ്, ഹിമ ദാസ്, അമിത് പംഗല്‍ തുടങ്ങിയവരും സംഘത്തിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..