'കോവിഡ് ബാധിച്ച താരങ്ങളെ പാക് ക്രിക്കറ്റ് ബോര്‍ഡ് അവഗണിക്കുന്നത് തെറ്റായ സമീപനം'- ഇന്‍സമാമുല്‍ ഹഖ്


ജൂലായില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് തിരഞ്ഞെടുത്ത 29 അംഗ സംഘത്തിലെ ഒമ്പത് താരങ്ങള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു

-

ലാഹോർ: പാക് താരങ്ങളുടെ ആരോഗ്യത്തിൽ അശ്രദ്ധ കാണിച്ച പാകിസ്താൻ ക്രിക്കറ്റ് ബോർഡിനേയും പാക് ക്രിക്കറ്റിലെ മെഡിക്കൽ സ്റ്റാഫിനേയും വിമർശിച്ച് മുൻ ക്യാപ്റ്റൻ ഇൻസമാമുൽ ഹഖ്. ജൂലായിൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് തിരഞ്ഞെടുത്ത 29 അംഗ സംഘത്തിലെ ഒമ്പത് താരങ്ങൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഒപ്പം ഒരു സപ്പോർട്ടിങ് സ്റ്റാഫിന്റേയും പരിശോധനാഫലം പോസിറ്റീവായി.

'പ്രതിസന്ധി ഘട്ടത്തിൽ പാക് ക്രിക്കറ്റ് ബോർഡ് പിന്തുണ നൽകുന്നില്ലെന്നാണ് പരിശോധനാഫലം പോസിറ്റീവായ താരങ്ങൾ പറയുന്നത്. ഈ താരങ്ങളുടെ ഫോൺകോളുകൾ ക്രിക്കറ്റ് ബോർഡിന്റെ മെഡിക്കൽ സ്റ്റാഫ് അവഗണിക്കുകയാണ്. ഇതെല്ലാം തികച്ചും മോശം സമീപനമാണ്.' ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇൻസമാം വ്യക്തമാക്കി. പോസിറ്റീവ് ആയ താരങ്ങളെ ഐസോലേഷനായി വീടുകളിലേക്ക് അയക്കുന്നതിന് പകരം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ സൗകര്യമൊരുക്കണമായിരുന്നെന്നും ഇൻസമാം ചൂണ്ടിക്കാട്ടുന്നു.

ഈ താരങ്ങളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നാണ് പാക് ക്രിക്കറ്റ് ബോർഡിനോട് എനിക്ക് പറയാനുള്ളത്. അതല്ലെങ്കിൽ ഹഫീസിനെപ്പോലെ മറ്റു താരങ്ങളും പ്രൈവറ്റ് ടെസ്റ്റിന് വിധേയരാകും. ഇൻസമാം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ബുധനാഴ്ച്ച മുഹമ്മദ് ഹഫീസ് തന്റെ പരിശോധനാഫലം നെഗറ്റീവായി എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഹഫീസ് പ്രൈവറ്റ് ടെസ്റ്റിന് വിധേയമായതിൽ പാക് ക്രിക്കറ്റ് ബോർഡ് അതൃപ്തി അറിയിക്കുകയും ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ വസീം ഖാൻ ഹഫീസിനോട് സംസാരിക്കുകയും ചെയ്തു. ഹഫീസ് നെഗറ്റീവ് ആയതോടെ ശേഷിക്കുന്ന താരങ്ങളേയും ടെസ്റ്റിന് വിധേയമാക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് ബോർഡ്.

ജൂൺ 28-നാണ് പാക് ടീം മാഞ്ചസ്റ്ററിലേക്ക് വിമാനം കയറേണ്ടിയിരുന്നത്. നിലവിലെ സാഹചര്യത്തിൽ പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനം സംശയത്തിലാണ്.

content highlights: Inzamam Ul Haq Slams PCBs Bad Attitude Towards Players Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section
Most Commented