കാബുൾ: അഫ്ഗാനിസ്താൻ അമ്പയർ ബിസ്മില്ലാ ജാൻ ഷിൻവാരി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിന്റെ കിഴക്ക് ഭാഗത്തുള്ള പ്രദേശമായ നാൻഗഡിലുണ്ടായ കാർ ബോംബ് സ്ഫോടനമാണ് ബിസ്മില്ലാ ജാന്റെ ജീവനെടുത്തത്. അഫ്ഗാൻ ബൗളർ റാഷിദ് ഖാന്റെ ജന്മസ്ഥലമാണ് നാൻഗഡ്.

ബിസ്മില്ലാ ജാന്റെ ബന്ധുക്കളടക്കം 15 പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ആറു രാജ്യാന്തര ഏകദിനത്തിലും ട്വന്റി-20യിലും ബിസ്മില്ല അമ്പയറായിട്ടുണ്ട്. അഫ്ഗാനിസ്താനും സിംബാബ്വേയും തമ്മിലുള്ള ട്വന്റി-20യിലാണ് ആദ്യമായി രാജ്യാന്തര മത്സരത്തിൽ അമ്പയറാകുന്നത്.

Content Highlights: International Umpire Bismillah Jan Shinwari From Afghanistan Killed in Suicide Blast, Bismillah Jan Shinwari