ന്യൂഡല്‍ഹി: അര്‍ജന്റീന പര്യടനത്തിനായി ഇന്ത്യന്‍ വനിതാസംഘം ബ്യൂണസ് ഐറിസിലേക്ക് യാത്ര തിരിച്ചു. ഒരു വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ വനിതാസംഘം ഒരു വിദേശ പര്യടനത്തിനായി ഇറങ്ങുന്നത്.
25 അംഗങ്ങളുള്ള വനിതാസംഘം ജനുവരി 17 മുതല്‍ 31 വരെ അര്‍ജന്റീനയുമായി ഹോക്കി മത്സരങ്ങളില്‍ ഏറ്റുമുട്ടും. അര്‍ജന്റീന ജൂനിയര്‍ വനിതാടീമുമായി ജനുവരി 17, 19 തീയതികളില്‍ ഇന്ത്യന്‍ ടീം മത്സരിക്കും. പിന്നീട് അര്‍ജന്റീന ബി ടീമുമായും ഇന്ത്യ മത്സരിക്കും. അതിനുശേഷമാണ് അര്‍ജന്റീന വനിതാസംഘവുമായി ഇന്ത്യ മാറ്റുരയ്ക്കുക.
സീനിയര്‍ ടീമുമായി ജനുവരി 26, 28, 30, 31 തീയ്യതികളില്‍ ഇന്ത്യ മത്സരിക്കും. മത്സരത്തിനു മുന്‍പായി ഇന്ത്യന്‍ താരങ്ങള്‍ അര്‍ജന്റീനയില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയും. റാണി രാംപാലാണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍. സവിതയാണ് വൈസ് ക്യാപ്റ്റന്‍.
Content Highlights: Indian Women's Hockey team leaves for Argentina tour