ന്യൂഡല്‍ഹി: നാലാം ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി.

ട്വീറ്ററിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ചത്. ' ഓസ്‌ട്രേലിയയില്‍ ഇന്ത്യ നേടിയ വിജയം നമ്മളെ ആഹ്ലാദഭരിതരാക്കുന്നു. പരമ്പരയിലുടനീളം താരങ്ങള്‍ കളിയോട് വലിയ ആവേശവും ആത്മാര്‍ഥതയും പുലര്‍ത്തി. ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിജയമാണ്. ഇന്ത്യന്‍ ടീമിന് ആശംസകള്‍. ഇനിയും ഭാവിയില്‍ ഇതുപോലുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് സാധിക്കട്ടെ'-മോദി കുറിച്ചു.

ഇന്ത്യ ഇത് രണ്ടാം തവണയാണ് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ഈ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദയനീയമായി പരാജയപ്പെട്ടിരുന്ന ടീം അവിശ്വസനീയമായി തിരിച്ചുവന്ന് യുവത്വത്തിന്റെ കരുത്തില്‍ പരമ്പര സ്വന്തമാക്കുകയായിരുന്നു

Content Highlights: Indian Prime Minister Narendra Modi on the Victory of India in Australia