സഹോദരി മരിച്ച വാർത്ത അറിഞ്ഞ് കരയുന്ന ധനലക്ഷ്മി ശേഖർ | Photo: twitter| TeamIndia
തിരുച്ചിറപ്പള്ളി: ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് നാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ അത്‌ലറ്റ് ധനലക്ഷ്മി ശേഖറിനെ കാത്തിരുന്നത് വേദന നിറഞ്ഞ വാര്‍ത്ത. സഹോദരി മരിച്ച വിവരം നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ധനലക്ഷ്മി അറിഞ്ഞത്. ഇതോടെ താരം സ്വീകരണത്തിനിടെ പൊട്ടിക്കരഞ്ഞു.
ഇന്ത്യയുടെ 4x400 മീറ്റര്‍ മിക്‌സഡ് റിലേ ടീമംഗങ്ങളായ ശുഭ വെങ്കട്ടരാമനും ധനലക്ഷ്മി ശേഖറും ഞായറാഴ്ച്ചയാണ് സ്വദേശമായ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെത്തിയത്. ഇരുവര്‍ക്കും കുടുംബാംഗങ്ങളും അധികൃതരും വന്‍സ്വീകരണം ഒരുക്കുകയും ചെയ്തു.
ഈ സ്വീകരണം ഏറ്റുവാങ്ങുന്നതിനിടയില്‍ ധനലക്ഷ്മി പെട്ടെന്ന് കരയാന്‍ തുടങ്ങി. സങ്കടം സഹിക്കാനാകാതെ നിലത്തിരുന്ന് മുഖം പൊത്തിക്കരഞ്ഞു. എന്താണ് സംഭവം എന്ന് ആര്‍ക്കും പെട്ടെന്ന് മനസ്സിലായില്ല.
സ്വീകരണത്തിനിടെ സഹോദരി എവിടെ എന്ന് ധനലക്ഷ്മി അമ്മ ഉഷയോട് ചോദിക്കുകയായിരുന്നു. ഇതോടെ ഉഷ ആ സങ്കടവാര്‍ത്ത മകളെ അറിയിച്ചു. ഇതുകേട്ട് താരം വിങ്ങിപ്പൊട്ടുകയായിരുന്നു.
ധനലക്ഷ്മി ടോക്യോയില്‍ ആയിരുന്നപ്പോഴാണ് സഹോദരി അസുഖം മൂര്‍ച്ഛിച്ച് മരിച്ചത്. എന്നാല്‍ കുടുംബാംഗങ്ങള്‍ ഈ വിവരം ധനലക്ഷ്മിയെ അറിയിച്ചിരുന്നില്ല. റിലേയില്‍ മത്സരിക്കുമ്പോള്‍ പ്രകടനത്തെ ബാധിച്ചാലോ എന്ന ആശങ്കയിലാണ് ഇതു മറച്ചുവെച്ചത്.
ടോക്യോയില്‍ 4x400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് ഫൈനലിലെത്താനായിരുന്നില്ല. ശുഭ വെങ്കട്ടരാമന്‍ ഇന്ത്യക്കായി ട്രാക്കിലിറങ്ങിയപ്പോള്‍ ധനലക്ഷ്മി റിസര്‍വ് താരമായിരുന്നു.
Content Highlights: Indian Olympian breaks down upon learning about sister's death after arrival in hometown from Tokyo
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..