
Photo: ANI
ലൗസാന്‍: അന്താരാഷ്ട്ര ഹോക്കി സംഘടനയായ എഫ്.ഐ.എച്ചിന്റെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് നേട്ടവും കോട്ടവും. ഇന്ത്യന്‍ പുരുഷടീം മികച്ച റാങ്ക് നേടിയപ്പോള്‍ വനിതകള്‍ക്ക് തിരിച്ചടി ലഭിച്ചു.
ടോക്യോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ പുരുഷ ടീം ലോകറാങ്കിങ്ങില്‍ മൂന്നാമതെത്തി. ഈയിടെ അവസാനിച്ച ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെങ്കലം നേടിയതിന്റെ ബലത്തില്‍ ഇന്ത്യയ്ക്ക് 2296.038 പോയന്റ് ലഭിച്ചു.
നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ ബെല്‍ജിയമാണ് റാങ്കിങ്ങില്‍ ഒന്നാമത്. ഓസ്ട്രേലിയ രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. നെതര്‍ലന്‍ഡ്സ്, ജര്‍മനി എന്നീ ടീമുകളാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍. ഇന്ത്യയുടെ ചിരവൈരികളായ പാകിസ്താന് 18-ാം സ്ഥാനത്താണ്.
വനിതാ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടി നേരിട്ടു. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ലോകറാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ. ടോക്യോ ഒളിമ്പിക്സില്‍ നാലാം സ്ഥാനം നേടിയെങ്കിലും ടീമിന് 1810.32 പോയന്റ് മാത്രമാണ് നേടാനായത്.
വനിതാ റാങ്കിങ്ങില്‍ നെതര്‍ലന്‍ഡ്സാണ് ഒന്നാമത്. ഇംഗ്ലണ്ട്, അര്‍ജന്റീന, ഓസ്ട്രേലിയ, ജര്‍മനി ടീമുകള്‍ രണ്ടുമുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍ നില്ക്കുന്നു.
Content Highlights: Indian men to finish 2021 in third spot women drop to ninth in FIH hockey rankings
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..