ബെംഗളൂരു: മുന്‍ അന്താരാഷ്ട്ര ഹോക്കി അമ്പയര്‍ അനുപമ പഞ്ചിമണ്‍ഡ (40) കോവിഡ് ബാധിച്ച് മരിച്ചു. 

ഞായറാഴ്ച രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം. 

നേരത്തെ ദേശീയ തലത്തില്‍ കളിച്ചിരുന്ന അനുപമ 2005-ല്‍ സാന്റിയാഗോയില്‍ നടന്ന വനിതാ ബി.ഡി.ഒ ജൂനിയര്‍ ലോകകപ്പ്, 2013-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന വനിതാ ഹീറോ ഹോക്കി വേള്‍ഡ് ലീഗ് റൗണ്ട്-2, 2013-ല്‍ ക്വലാലംപുരില്‍ നടന്ന വനിതാ ഏഷ്യാ കപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്.

Content Highlights: Indian hockey umpire Anupama Punchimanda dies of COVID-19