Photo: ANI
ന്യൂഡല്‍ഹി: 1964 ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനായിരുന്ന ചരണ്‍ജിത്ത് സിങ് (90) അന്തരിച്ചു. ഹിമാചല്‍പ്രദേശിലെ വസതിയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം. പ്രായാധിക്യത്തെത്തുടര്‍ന്നുള്ള അസുഖങ്ങള്‍ അലട്ടിയിരുന്നു. അഞ്ചുവര്‍ഷംമുമ്പ് മസ്തിഷ്‌കാഘാതം വന്നശേഷം ശരീരം തളര്‍ന്നു കിടപ്പിലായിരുന്നു.
ഹോക്കിയിലെ മധ്യനിര താരമായിരുന്ന ചരണ്‍ജിത്ത്, 1960 റോം ഒളിമ്പിക്‌സിലും 1962 ഏഷ്യന്‍ ഗെയിംസിലും വെള്ളി നേടിയ ഇന്ത്യന്‍ ടീമുകളിലും അംഗമായിരുന്നു. 1960ഫൈനലില്‍ പാകിസ്താനോട് 1-0 ത്തിന് ഇന്ത്യ തോറ്റത് രാജ്യത്തിന്റെ ഹോക്കിചരിത്രത്തിലെ വലിയ നിരാശകളിലൊന്നായി.
നാലുവര്‍ഷത്തിനുശേഷം ടോക്യോ ഒളിമ്പിക്‌സില്‍ പാകിസ്താനെ 1-0 ത്തിനുതന്നെ തോല്‍പ്പിച്ച് ഇന്ത്യ മറുപടി നല്‍കിയപ്പോള്‍ അതിന് നേതൃത്വം നല്‍കിയ ചരണ്‍ജിത്ത് രാജ്യത്തിന്റെ ആദരം പിടിച്ചുപറ്റി. ഹിമാചല്‍പ്രദേശ് യൂണിവേഴ്‌സിറ്റിയിലെ കായികവിഭാഗം ഡയറക്ടറായും പ്രവര്‍ത്തിച്ചു.
Content Highlights: Indian hockey legend charanjit singh dies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..