Photo: twitter.com|sethuramanchess
ബാഴ്സലോണ: ബാഴ്സലോണ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ എസ്.പി.സേതുരാമന്. റഷ്യയുടെ ഡാനില്‍ യുഫയെ മറികടന്നാണ് സേതുരാമന് കിരീടം സ്വന്തമാക്കിയത്. യുഫ രണ്ടാം സ്ഥാനം നേടി.
ഇന്ത്യയുടെ മറ്റൊരു താരമായ കാര്ത്തികേയന് മുരളി ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. ഒന്‍പത് റൗണ്ടുകളില്‍ നിന്നായി 7.5 പോയന്റുകള്‍ നേടിക്കൊണ്ടാണ് സേതുരാമന് കിരീടം സ്വന്തമാക്കിയത്.
ഒന്പതാമത്തെയും അവസാനത്തെയും റൗണ്ടില്‍ ഹക്കോബയനെ കീഴടക്കി താരം കിരീടം സ്വന്തമാക്കി. ടൂര്‍ണമെന്റിലെ ടോപ് സീഡായ സേതുരാമന് തോല്‍വിയറിയാതെയാണ് കിരീടത്തിലേക്കെത്തിയത്. ഒന്‍പത് റൗണ്ട് മത്സരങ്ങളില്‍ ആറുവിജയവും മൂന്ന് സമനിലയും താരം സ്വന്തമാക്കി.
മറ്റൊരു ഇന്ത്യന്‍ താരമായ കാര്ത്തികേയന് മുരളി ആറു മത്സരങ്ങളില്‍ വിജയിച്ചു. രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങിയപ്പോള്‍ ഒരു മത്സരത്തില്‍ തോറ്റു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അര്ജുന് കല്യാണ്‍ ഒന്‍പതാം സ്ഥാനത്തും വിശാഖ് പത്താം സ്ഥാനത്തും മത്സരം അവസാനിപ്പിച്ചു.
Content Highlights: Indian GM Sethuraman wins Barcelona Open, K Murali takes 3rd spot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..