ദോഹ: 2022 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്ന ഖത്തറിലെ അല്‍ റയ്യാനിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം സന്ദര്‍ശിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍.
തിങ്കളാഴ്ച വൈകീട്ട് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിനൊപ്പമാണ് ജയ്ശങ്കര്‍ സ്റ്റേഡിയം സന്ദര്‍ശിച്ചത്. ഇന്ത്യന്‍ കമ്പനിയായ ലാര്‍സന്‍ ആന്റ് ടൊബ്രോയാണ് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയതായിരുന്നു എസ്. ജയ്ശങ്കര്‍.
നാല്‍പ്പതിനായിരത്തിലേറെ പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം 2022 ലോകകപ്പില്‍ ഏഴോളം മത്സരങ്ങള്‍ക്ക് വേദിയാകും.
Content Highlights: Indian foreign minister Dr. Jaishankar visits FIFA World Cup venue in Qatar